അയോദ്ധ്യ: രാംലല്ല പിറന്ന മണ്ണില്‍ മടങ്ങിയെത്തിയിരിക്കുന്നു. ഞങ്ങള്‍ക്കും ഞങ്ങള്‍ പിറന്ന മണ്ണിലേക്ക് എത്രയും വേഗം എത്താനാകുമെന്ന് പ്രതീക്ഷയാണ് മനസ് നിറയെ, അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിനെത്തിയ ബോളിവുഡ് താരം അനുപം ഖേറിന്റെ പ്രതികരണം ഇങ്ങനെ. ഞാനൊരു കശ്മീരി ഹിന്ദുവാണ്. രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്ക് ഞാനെത്തിയത് കശ്മീരി ഹിന്ദുവിന്റെ വേഷത്തിലാണ്. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഭഗവാന്‍ രാമന് ജന്മഭൂമി തിരികെ ലഭിച്ചിരിക്കുന്നു. രാമനെ ഭജിക്കുന്ന ഞങ്ങള്‍, ലക്ഷക്കണക്കിന് കശ്മീരി ഹിന്ദുക്കള്‍ പതിറ്റാണ്ടുകളായി ജന്മഭൂമിയില്‍ നിന്ന് പുറത്താണ്. ഞാന്‍ അവരുടെ പ്രതിനിധിയാണ്. ഇത് വലിയ ആവേശവും പ്രതീക്ഷയുമാണ് നല്കുന്നത്. കശ്മീര്‍ ഞങ്ങളെ വിളിക്കുന്നു. ഉടന്‍ അവിടെ എത്താനാകുമെന്നാണ് പ്രതീക്ഷ, ഹനുമാന്‍ ഗഡിയില്‍ ആരാധന ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലിന്നേവരെ ഇങ്ങനെയൊരുണര്‍വ് കണ്ടിട്ടില്ല. രാംലല്ല എല്ലാവരെയും ഒന്നിപ്പിച്ചിരിക്കുന്നു. എല്ലായിടത്തും രാമമന്ത്രമാണ് മുഴങ്ങുന്നത്. അതിശയകരമായ ആവേശമാണ് ഇത്. ഇതാണ് യഥാര്‍ത്ഥ ദീപാവലി. എല്ലായിടത്തും രാമന് ജയാരവം മുഴങ്ങുന്നു. ഭഗവാന്‍ രാമന്‍ ത്യാഗത്തിന്റെയും നന്മയുടെയും പ്രതീകമാണ്. അതേ ഗുണങ്ങളുടെ ആചരണത്തിലൂടെയാണ് രാമക്ഷേത്രം പൂര്‍ത്തിയായത്, അനുപം ഖേര്‍ പറഞ്ഞു,
Discussion about this post