കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി യജമാനനായി അയോദ്ധ്യയില്‍ ‘പ്രാണപ്രതിഷ്ഠ’ നടത്തിയ നേരം കൊല്‍ക്കത്തയിലെ രാംമന്ദിറില്‍ ആരതി അര്‍പ്പിച്ചും പ്രഥമ രാമായണയാത്രയ്‌ക്ക് രാമരഥം ഫ് ളാഗ് ഓഫ് ചെയ്തും ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ് ചരിത്ര മുഹൂര്‍ത്തത്തിന് ഭക്തിപ്രകര്‍ഷം പകര്‍ന്നു.
രാജ്യത്താദ്യമായാണ് സംസ്ഥാനം രാമായണ യാത്രയ്‌ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബംഗാളിലെ രാമനുമായി ബന്ധപ്പെട്ട 14 പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാനത്തിലുടനീളം സഞ്ചരിച്ച് രാമരഥം അയോദ്ധ്യയിലെത്തും. അവിടെ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന യാത്ര ചടയമംഗലത്തുള്ള ജടായുപാറ രാമക്ഷേത്രത്തില്‍ സമാപിക്കും.
കൊല്‍ക്കത്ത സെന്‍ട്രല്‍ അവന്യുവിലെ പ്രസിദ്ധമായ രാമക്ഷേത്രത്തില്‍ എത്തിയ ഗവര്‍ണര്‍ എല്ലാ വിധ ആചാരോപചാരങ്ങളോടും കൂടിയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post