അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര പരിസരത്ത് വിശാലമായ ഹരിതോദ്യാനം തയാറാകുന്നു. രാമായണപ്രസിദ്ധങ്ങളായ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച് വിപുലമായ പൂന്തോട്ടമാണ് ഒരുങ്ങുന്നത്. തീര്‍ത്ഥാടകര്‍ക്ക് പ്രകൃതിരമണീയമായ അനുഭവം പകരുക എന്ന ലക്ഷ്യത്തോടെ ജിഎംആര്‍ ഗ്രൂപ്പ് അതിന്റെ സിഎസ്ആര്‍ വിഭാഗമായ ജിഎംആര്‍ വര-ലക്ഷ്മി ഫൗണ്ടേഷനിലൂടെ സേവനമെന്ന നിലയിലാണ് ഹരിതോദ്യാനം പൂര്‍ത്തിയാക്കുന്നത്.
രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സസ്യഇനങ്ങളും സരയൂ നദീതട ആവാസവ്യവസ്ഥയിലെ തദ്ദേശീയ ജീവിവര്‍ഗങ്ങളും ഇതിന്റെ ഭാഗമാകും. പ്രദേശത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യം ഉള്‍ക്കൊള്ളുന്നതിനൊപ്പം പുരാതന പാരമ്പര്യങ്ങള്‍ പ്രകടമാക്കുന്ന നിറങ്ങളുും സുഗന്ധവും ഇവിടെ സമന്വയിക്കും. ക്ഷേത്ര സമുച്ചയം അലങ്കരിക്കാന്‍ എണ്‍പതിലധികം വൃക്ഷ ഇനങ്ങളും 35 ഇനം കുറ്റിച്ചെടികളും പുഷ്പസസ്യങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്.
Discussion about this post