ബെംഗളൂരു: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പുകൾക്ക് വേണ്ടി മാത്രം 9.10 കോടി രൂപ അനധികൃതമായി സമാഹരിച്ചതിന്റെ തെളിവുകൾ കണ്ടെത്തി എൻഐഎ. ബെംഗളൂരു, തെലങ്കാന എന്നിവടങ്ങളിൽ നിന്നും പിഎഫ്ഐയിലേക്ക് കടന്നുവന്ന യുവാക്കൾക്ക് കേരളത്തിൽ നിന്നുള്ള നേതാക്കളാണ് ആയുധ പരിശീലനം നൽകിയതെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.
യോഗങ്ങളുടെ മറവിലായിരുന്നു ആയുധപരിശീലനം. വെട്ടുകത്തിയും വാളും ഉപയോഗിച്ച് ആക്രമിക്കാൻ യുവാക്കളെ പഠിപ്പിച്ചു. പിഎഫ്ഐ നേതാക്കളും അംഗങ്ങളും ആക്രമിക്കപ്പെട്ടാൽ ഹിന്ദു നേതാക്കളെ ക്രൂരമായി കൊലപ്പെടുത്തി തിരിച്ചടിക്കാൻ പിഎഫ്ഐ ആഹ്വാനം ചെയ്തു.
ബെംഗളൂരു എൻഐഎ പ്രത്യേക കോടതിയിൽ ഏഴു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തതുകൊണ്ടാണ് ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആർഎസ്എസും ഹിന്ദു നേതാക്കളും തങ്ങളുടെ ശത്രുക്കളാണെന്നും 2047-ഓടെ ജനാധിപത്യ ഭരണത്തിൽ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കണമെന്നുമായിരുന്നു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഹ്വാനം.
Discussion about this post