അയോദ്ധ്യ: മൂന്ന് മാസത്തിനുള്ളില്‍ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവരുടെ എണ്ണം ഒന്നര കോടിയിലധികം. പ്രാണപ്രതിഷ്ഠാദിനമായ ജനുവരി 22 മുതല്‍ ഇന്നലെ വരെയുള്ള തീര്‍ത്ഥാടകരുടെ എണ്ണമാണിതെന്ന് വിവരങ്ങള്‍ ്മാധ്യമങ്ങളോട് പങ്കുവച്ച ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ദിവസവും ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ക്ഷേത്രത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ക്ഷേത്രത്തിന്റെ താഴത്തെ നില മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഒന്നാം നിലയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ക്ഷേത്രത്തിന് ചുറ്റും 14 അടി വീതിയില്‍ പര്‍കോട എന്ന പേരില്‍ സുരക്ഷാ മതില്‍ നിര്‍മ്മിക്കും. ആറ് ചെറുക്ഷേത്രങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാകും പര്‍കോട. ഹനുമാന്‍, അന്നപൂര്‍ണ, വാല്മീകി, വസിഷ്ഠന്‍, വിശ്വാമിത്രന്‍, അഗസ്ത്യന്‍ എന്നീ ക്ഷേത്രങ്ങളും ഇവിടെയുണ്ടാകും. കൂടാതെ ശിവനും സൂര്യനും ഇതില്‍ കോവിലുകളുണ്ടാകും. ഒരേസമയം 25,000 തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുള്ള അങ്കണമാണ് ക്ഷേത്രത്തിന്റേത്. ഗുഹന്‍, ശബരീമാതാവ്, ദേവി അഹല്യ, ജടായു എന്നിവരുടെ കോവിലുകളും ഇതോടൊപ്പം പണി പൂര്‍ത്തിയാവുന്നുണ്ട്, ചമ്പത് റായ് പറയുന്നു.
Discussion about this post