ഗാസിപൂര്‍(ഉത്തര്‍ പ്രദേശ്): 1965ലെ ഭാരത- പാക് യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച പരമവീര ചക്ര അബ്ദുള്‍ ഹമീദിന്റെ ജയന്തി ആഘോഷങ്ങളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കും. ജൂലൈ ഒന്നിന് ധമുപ്പൂരിലെ ഷഹീദ് സ്മൃതി പാര്‍ക്കിലാണ് പരിപാടി. അബ്ദുള്‍ഹമീദിന്റെ ജീവിത കഥയുടെ പ്രകാശനവും ഇതോടൊപ്പം നടക്കും.
യുദ്ധത്തില്‍ പാകിസ്ഥാന്റെ പാറ്റന്‍ ടാങ്ക് തകര്‍ത്താണ് അബ്ദുള്‍ ഹമീദ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ സാഹസിക ജീവിത കഥ പുതിയ തലമുറയിലേക്ക് പകരുകയാണ് ലക്ഷ്യമെന്ന് സംഘാടക സമിതി ചെയര്‍മാനും അബ്ദുള്‍ ഹമീദിന്റെ മകനുമായ സൈനുല്‍ ഹസന്‍ പറഞ്ഞു.


![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)











Discussion about this post