ഐസ്വാള്‍(മിസോറാം): ഭീകരാക്രമണ ഗൂഢാലോചനയില്‍ പങ്കാളികളായ ബംഗ്ലാദേശികള്‍ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ച് പ്രത്യേക എന്‍ഐഎ കോടതി. ഷരീഫുള്‍ ഹസന് എന്ന മഹ്മൂദ് ഹസ്സന്, സോഹന്‍ മൊല്ല എന്ന ഷിഹാബ് ഹൊസൈന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. ബംഗ്ലാ ഭീകരസംഘടനയായ അന്‍സാല്‍-അല്‍-ഇസ്ലാമുമായി ബന്ധമുള്ളവരാണ് പ്രതികള്‍.
ഐസ്വാളിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ഇരുവര്‍ക്കും അഞ്ച് വര്‍ഷം വീതം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇവര്‍ അനധികൃതമായി ഭാരതത്തിലേക്ക് കടന്നതായും വ്യാജ തിരിച്ചറിയല്‍ രേഖകളുമായി വിവിധ സ്ഥലങ്ങളില്‍ താമസിച്ചിരുന്നതായും എന്‍ഐഎ അറിയിച്ചു.
അല്‍ഖ്വയ്ദയുടെ ബംഗ്ലാദേശ് വിഭാഗമെന്ന് അവകാശപ്പെടുന്ന അന്‍സാര്‍-അല്‍-ഇസ്ലാം നടത്തിയ ഗൂഢാലോചനയ്ക്ക് സഹായം ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരായ കേസ്.
Discussion about this post