VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജോയിൻ ആർ എസ് എസിൽ പ്രതിവർഷം ഒരു ലക്ഷത്തിലേറെ യുവാക്കൾ; അഖില ഭാരതീയ സമന്വയ ബൈഠക് പാലക്കാട്ട് ചേരും: സുനിൽ ആംബേക്കർ

പ്രശിക്ഷണ വർഗുകളിൽ പങ്കെടുത്തത് 24000 സ്വയംസേവകർ ; ദേവി അഹല്യാ ബായി ഹോൾക്കറുടെ ജീവിത ദർശനം പ്രചരിപ്പിക്കാൻ അഭിയാൻ

VSK Desk by VSK Desk
14 July, 2024
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

റാഞ്ചി ( ഝാർഖണ്ഡ്): ആർഎസ്എസിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചെത്തുന്ന യുവാക്കളുടെ എണ്ണത്തിൽ വലിയ വർധനയാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. ആർഎസ്എസിനെ അറിയാനും ഒപ്പം ചേരാനും ആഗ്രഹിക്കുന്നവർക്കായി 2012 ലാണ് ജോയിൻ ആർഎസ്എസ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചത്. പ്രതിവർഷം ഒന്നേ കാൽലക്ഷത്തോളം യുവാക്കളാണ് ഇത്തരത്തിൽ സംഘത്തിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നത്. ഈ വർഷം ജൂൺ വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 66529 പേർ ജോയിൻ ആർ എസ് എസിൽ ചേർന്നുവെന്ന് സുനിൽ ആംബേക്കർ പറഞ്ഞു. റാഞ്ചി സരള ബിർള വിദ്യാലയത്തിൽ സമാപിച്ച ആർഎസ്എസ് അഖില ഭാരതീയ പ്രാന്തപ്രചാരക് ബൈഠക്കിൻ്റെ വിവരങ്ങൾ മാധ്യമപ്രവർത്തകരോട് പങ്ക് വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാഠ്യപദ്ധതിയിലും നടത്തിപ്പ് രീതിയിലും മാറ്റം വരുത്തിയതിന് ശേഷം ആദ്യമായി നടന്ന പരിശീലനശിബിരങ്ങളുടെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു. നാല്പതിൽ താഴെ പ്രായമുള്ളവർക്കായി രാജ്യത്തുടനീളം നടന്നത് 72 വർഗുകളാണ്, (അറുപത് സംഘ ശിക്ഷാ വർഗുകളും പതിനൊന്ന് കാര്യകർത്താ വികാസ് വർഗ് പ്രഥമയും ഒരു കാര്യകർത്താ വികാസ് വർഗ് ദ്വിതീയയും). ഇതിൽ 20615 പേർ പങ്കെടുത്തു. നാല്പതിനും 65നും ഇടയിൽ പ്രായമുള്ളവരുടെ 18 വർഗുകളിലായി 3335 ശിക്ഷാർത്ഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം നടന്ന പ്രാഥമിക ശിക്ഷാ വർഗുകളിലൂടെ ഒരു ലക്ഷം പുതിയ പ്രവർത്തകർ പരിശീലനം നേടി. പുതിയ പാഠ്യക്രമത്തിൻ്റെ ഭാഗമായുള്ള പ്രാരംഭിക് വർഗുകൾ ഈ വർഷം നടക്കും, സുനിൽ ആംബേക്കർ പറഞ്ഞു.

ആർ എസ് എസിൻ്റെയും വിവിധ ക്ഷേത്ര സംഘടനകളുടെ പ്രധാന ചുമതലക്കാർ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ അഖില ഭാരതീയ സമന്വയ ബൈഠക്കിന് കേരളം വേദിയാകും. ആഗസ്ത് 31, സപ്തംബർ ഒന്ന്, രണ്ട് തീയതികളിലായി പാലക്കാടാണ് സമന്വയ ബൈഠക് ചേരുക.

സംഘം നൂറാണ്ട് പൂർത്തിയാക്കുന്ന 2025 വിജയദശമിക്കുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും എല്ലാ മണ്ഡലങ്ങളിലും നഗരങ്ങളിലെ എല്ലാ സ്ഥലങ്ങളിലും ആർ എസ് എസ് ശാഖ ആരംഭിക്കും. ആകെയുള്ള 58981 മണ്ഡലങ്ങളിൽ 2024 മാർച്ച് വരെയുള്ള റിപ്പോർട്ട് പ്രകാരം 36823 മണ്ഡലങ്ങളിൽ ശാഖയുണ്ട്. നഗരങ്ങളിൽ 23649 സ്ഥലങ്ങളിൽ 14645 ഇടങ്ങളിലും ദിവസവും ശാഖ നടക്കുന്നു. മറ്റുള്ളിടങ്ങളിൽ ആഴ്ചയിലൊരിക്കലോ മാസത്തിലോ ചേരുന്ന സംവിധാനമാണുള്ളത്. ഇത്തരത്തിൽ രാജ്യത്താകെ നിലവിൽ 73117 ശാഖകളും 27717 സാപ്താഹിക് മിലനുകളും നടക്കുന്നു. കൂടാതെ ആർഎസ്എസ് പ്രവർത്തനമെത്താത്ത 158532 ഗ്രാമങ്ങളിൽ ജാഗരണപത്രികയിലൂടെ ഭാവാത്മകവും അദ്ധ്യാത്മികവുമായ സന്ദേശങ്ങളെത്തിക്കുന്നു. ശ്രീരാമജന്മഭൂമി അക്ഷത വിതരണ അഭിയാൻ വഴി ആറേകാൽ ലക്ഷം ഗ്രാമങ്ങളിൽ 15 ദിവസം കൊണ്ട് സംഘപ്രവർത്തകരെത്തി.

ദേവി അഹല്യാ ബായി ഹോൾക്കർ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷങ്ങൾ മെയ് 31 ന് ഇൻഡോറിൽ ആരംഭിച്ചുവെന്ന് സുനിൽ ആംബേക്കർ പറഞ്ഞു. ദേവിയുടെ ജീവിത ദർശനം എല്ലാവരിലും എത്തിക്കാനുള്ള പ്രവർത്തനത്തിൽ സംഘം പങ്കാളിയാകും.

ഗ്രാമീണ മേഖലയുടെ വികാസം മുൻനിർത്തി സംഘത്തിൻ്റെ സേവാ, ഗ്രാമ വികാസ് പ്രവർത്തനങ്ങൾ ചേർന്ന് പദ്ധതി തയാറാക്കും. യുവാക്കളോട് ഗ്രാമങ്ങളിൽ തന്നെ ജീവിച്ച് ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ യുവാക്കൾ തയാറാകണം. രാജ്യമൊട്ടാകെ സംഘം നടത്തുന്ന സേവാ പ്രവർത്തനങ്ങൾക്കൊപ്പം യുവാക്കളെ സ്വാവലംബികളാക്കുന്നതിനും ഊന്നൽ നല്കും. സംഘം മുന്നോട്ടു വയ്ക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സമാജം വലിയ അളവിൽ പങ്ക് ചേരുന്നുണ്ട്. സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, മൂല്യങ്ങളിലുറച്ച കുടുംബ വ്യവസ്ഥ, സ്വദേശി, പൗരബോധം എന്നീ പഞ്ച പരിവർത്തന മന്ത്രവുമായി സംഘ പ്രവർത്തകർ നിരന്തര സമ്പർക്കത്തിലേർപ്പെടും, സുനിൽ ആംബേക്കർ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആർഎസ്എസ് നേരിട്ടിടപെടാറില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജനാഭിപ്രായങ്ങളെ പരിഷ്കരിക്കുകയും അവരെ സമ്മതിദാന നിർവഹണത്തിന് പ്രേരിപ്പിക്കുകയുമാണ് സംഘം ചെയ്യുന്നത്. ഇക്കുറിയും സംഘ പ്രവർത്തകർ ചെറിയ ചെറിയ ചർച്ചകളിലൂടെയും മറ്റും അത് നിർവഹിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

നിർബന്ധിതവും പ്രലോഭനത്തിലൂടെയുമുള്ള മതം മാറ്റം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് നിരോധിച്ചു കൊണ്ടുള്ള നിയമമുണ്ട്. ആ നിയമം പൂർണമായും പാലിക്കുകയാണ് വേണ്ടത്, സുനിൽ ആംബേക്കർ പറഞ്ഞു.

ഝാർഖണ്ഡ് പ്രാന്ത സംഘചാലക് സച്ചിദാനന്ദലാൽ, അഖില ഭാരതീയ സഹ പ്രചാർ പ്രമുഖുമാരായ നരേന്ദ്രകുമാർ, പ്രദീപ് ജോഷി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ഭാരതത്തെ ലോകത്തിന്റെ ധാർമിക കേന്ദ്രമായി പുനഃസ്ഥാപിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോക്ടർജിയും സംഘവും പര്യായപദങ്ങളാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതീയ ആവുക ജീവിതസൗഭാഗ്യം: വി. ശാന്തകുമാരി

 32-ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് സമാപനം

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

ബിഎംഎസ് പ്രതിനിധിസംഘം കേന്ദ്രതൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കൊച്ചി കായലിനെ ത്രസിപ്പിച്ച് വിജയഭേരി; ചെമ്പിലരയന്‍ സ്മൃതിയില്‍ഘോഷ് പ്രദര്‍ശനം

ഭാരതത്തെ ലോകത്തിന്റെ ധാർമിക കേന്ദ്രമായി പുനഃസ്ഥാപിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോക്ടർജിയും സംഘവും പര്യായപദങ്ങളാണ് : ഡോ. മോഹൻ ഭാഗവത്

ബോൾഗാട്ടി കായലിൽ നാളെ ഘോഷ് പ്രദർശനവും കളരിപ്പയറ്റും

ജ​സ്റ്റീ​സ് സൗ​മ​ൻ സെ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റു

ഭാരതീയ ആവുക ജീവിതസൗഭാഗ്യം: വി. ശാന്തകുമാരി

‘തലചായ്‌ക്കാനൊരിടം” പദ്ധതി: സുധയുടെ സുധയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും

 32-ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് സമാപനം

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies