കൊൽക്കത്ത: പെൺകുട്ടികളെ പ്രതിരോധത്തിന് സജ്ജരാക്കുന്ന രണ്ട് ദിവസത്തെ പരിശീലന ശിബിരം മിഷൻ സാഹസി കൊൽക്കത്തയിൽ സമാപിച്ചു. സായി കോംപ്ലക്സിൽ മെഗാ കായിക പ്രദർശനത്തോടെയായിരുന്നു സമാപനം. എ ബി വി പി സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത നടി രൂപാ ഗാംഗുലി , ഓക്സ്ഫോഡ് സർവകലാശാല മുൻ പ്രസിഡൻ്റ് രശ്മി സാമന്ത് എന്നിവർ മുഖ്യാതിഥികളായി. ഗ്രാൻഡ് മാസ്റ്റർ ഷിഫുജി ശൗര്യ ഭരദ്വാജ്, എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാൻ, സെക്രട്ടറി ശാലിനി വർമ്മ എന്നിവർ പങ്കെടുത്തു.
മിഷൻ സാഹസി പെൺകുട്ടികളെ ഭയരഹിതരാക്കി വളർത്തുന്ന മികച്ച ഉദ്യമമാണെന്ന് രശ്മി സാമന്ത് ചൂണ്ടിക്കാട്ടി. ബംഗാളിലെ സമകാലിക സാഹചര്യത്തിൽ എ ബി വി പി യുടെ പരിശ്രമം അഭിനന്ദനാർഹമാണെന്ന് രശ്മി പറഞ്ഞു. 2018 ലാണ് എ ബി വി പി മിഷൻ സാഹസിക്ക് തുടക്കമിടുന്നത്. ഇതിനകം രാജ്യത്ത് 15 ലക്ഷം വിദ്യാർത്ഥിനികൾ ഇത്തരത്തിൽ പരിശീലനം നേടിയിട്ടുണ്ടെന്ന് ശാലിനി വർമ്മ ചൂണ്ടിക്കാട്ടി.
Discussion about this post