ഷിംല: സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ നാല് നിലയില്‍ അനധികൃതമായി കെട്ടി ഉയര്‍ത്തിയ മസ്ജിദ് നീക്കണമെന്ന ആവശ്യവുമായി ഹിമാചലില്‍ 28ന് സംസ്ഥാന വ്യാപക പ്രതിഷേധം ആഹ്വാനം ചെയ്ത് ദേവഭൂമി സംഘര്‍ഷ് സമിതി. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമിതി കണ്‍വീനര്‍ ഭരത് ഭൂഷണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒക്ടോബര്‍ അഞ്ചിന് ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കോടതിയിലെ തീരുമാനം പൊതുജനങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍, സംസ്ഥാനത്തുടനീളം ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു സംഘടനയുടെയോ നേതാവിന്റെയോ പ്രതിഷേധമല്ല, ഹിമാചലിലെ മുഴുവന്‍ ജനങ്ങളും ഈ മുന്നേറ്റത്തിലുണ്ട്. എല്ലാ മതവിശ്വാസികളുമുണ്ട്. പൊതുഭൂമി കൈയേറി ചിലര്‍ കെട്ടിപ്പൊക്കിയ കെട്ടിടം നീക്കിയേ മതിയാകൂ, ഭരത് ഭൂഷണ്‍ പറഞ്ഞു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തുടനീളം ഗ്രാമസഭകളില്‍ കൈയേറ്റങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കും. കച്ചവടത്തിനും മറ്റുമായി പുറത്തുനിന്ന് കടന്നുവരുന്നവരെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കടന്നുകയറ്റക്കാരാണ് ഉത്തരവാദികള്‍ ഒരു വര്‍ഷത്തിനിടെ മുന്നൂറിലേറെ സ്ത്രീകളെയാണ് ഹിമാചലില്‍ കാണാതായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post