ന്യൂദൽഹി: പത്രപ്രവർത്തനരംഗത്തെ മികച്ച സംഭാവനക്ക് ജന്മഭൂമി മുൻ പത്രാധിപർ പി.നാരായണന് 2024-ലെ ഡോ. മംഗളം സ്വാമിനാഥൻ ദേശീയ അവാർഡ്. രണ്ട് പതിറ്റാണ്ടിലേറെയായി ജന്മഭൂമി വാരാദ്യത്തിൽ പ്രസിദ്ധീകരിക്കുന്ന സംഘപഥത്തിലൂടെയെന്ന പി. നാരായണന്റെ കോളം വായിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് പുരസ്കാര സമിതി വിലയിരുത്തി.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം 28ന് ന്യൂദൽഹിയിലെ എൻഡിഎംസി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സയൻസ് റിപ്പോർട്ടിംഗ്, കല, സംസ്‌കാരം, മെഡിക്കൽ മാൽപ്രാക്റ്റീസ് ഇൻവെസ്റ്റിഗേഷൻ, സോഷ്യൽ സർവീസ് എന്നീ മേഖലകളിലെ മികവ് ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പുരസ്കാരം പ്രഖ്യാപിച്ചു.
ജൈവകൃഷി എന്ന ആശയം ജനകീയമാക്കുന്നതിൽ മികച്ച സംഭാവനകൾ നൽകിയ ഖേതി വിർസത് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ഉമേന്ദ്ര ദത്തിന് സയൻസ് റിപ്പോർട്ടിംഗിലെ മികവിനുള്ള പുരസ്കാരം നൽകും. കലയിലും സംസ്‌കാരത്തിലും മികവിനുള്ള പുരസ്‌കാരം കർണാടകയിലെ ബെംഗളൂരുവിലെ പ്രശസ്ത ഭരതനാട്യം നർത്തകനായ ശ്രീ സത്യനാരായണ രാജുവിനും ആഗോളതലത്തിൽ അവയവക്കടത്ത് സിൻഡിക്കേറ്റിന്റെ മനുഷ്യചൂഷണത്തിന്റെ ഇരുണ്ട വിള്ളലുകളെക്കുറിച്ചുള്ള അന്വേഷണത്തിന്, കൊച്ചിയിലെ മലയാള മനോരമയുടെ സ്‌പെഷ്യൽ കറസ്‌പോണ്ടൻ്റ് ജീജു ജോൺ പുത്തേഴത്തിന് മെഡിക്കൽ മാൽപ്രാക്റ്റീസ് ഇൻവെസ്റ്റിഗേഷനുള്ള പുരസ്കാരം സമ്മാനിക്കും.
Discussion about this post