ലഖ്‌നൗ: സിനിമ എന്നത് വിനോദത്തിനുള്ള ഉപാധി മാത്രമല്ലെന്ന് ആർ എസ് എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് നരേന്ദ്ര ഠാക്കൂർ. ബാബാ സാഹിബ് ഭീംറാവു അംബേദ്കർ യൂണിവേഴ്‌സിറ്റിയിലെ അടൽ ബിഹാരി ബാജ്‌പേയ് ഓഡിറ്റോറിയത്തിൽ നടന്ന ദ്വിദിന അവധ് ചിത്ര സാധന ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. വിനോദത്തോടൊപ്പം സിനിമകൾ ആളുകളെ പ്രചോദിപ്പിക്കാനും സാമൂഹിക ജീവിതം മാറ്റാനും വ്യക്തികളെ സ്വാധീനിക്കാനും പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ സിനിമ വലിയ സംഭാവന നൽകിയിട്ടുണ്ട്. യുവാക്കളെ സ്വാതന്ത്ര്യത്തിനായി പ്രചോദിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് സിനിമകൾ ചെയ്തത്. അതോടൊപ്പം സാമൂഹിക തിന്മകളെ തുടച്ചുനീക്കുന്നതിൽ സിനിമകളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്ളതിനാൽ ആളുകൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും എന്നാൽ സമൂഹത്തെ മനസ്സിൽ വെച്ചാണ് ഉള്ളടക്കം തയ്യാറാക്കേണ്ടതെന്നും ഒടിടിയിൽ സർക്കാർ നിയമങ്ങൾ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നല്ല സിനിമകൾ നിർമ്മിക്കപ്പെടുന്നുണ്ട്, യുവാക്കൾ അവയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം. നല്ല ഉള്ളടക്കമില്ലാത്ത സിനിമയെക്കുറിച്ചും നമ്മൾ പറയണം. സിനിമാ നിർമ്മാണത്തിൽ ഭാരതീയ കാഴ്ചപ്പാട് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ കാഴ്ചപ്പാടിൽ അത് സമൂഹത്തിൻ്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. ദേവർഷി നാരദൻ പത്രപ്രവർത്തനത്തിൻ്റെ പിതാവ് എന്നതുപോലെ ദാദാസാഹിബ് ഫാൽക്കെ ആയിരുന്നു ആദ്യത്തെ ഭാരതീയ ചലച്ചിത്ര നിർമ്മാതാവ്. അദ്ദേഹം ആദ്യമായി നിർമ്മിച്ച ചിത്രം രാജാ ഹരിശ്ചന്ദ്രയാണ്. സത്യത്തിൻ്റെ പ്രതീകമായിരുന്നു ഹരിശ്ചന്ദ്ര. ഭാരതീയ സംസ്‌കാരത്തിനും രാഷ്ട്രത്തിനും വേണ്ടി സ്വന്തം കുടുംബത്തെയും സ്വയം ത്യജിക്കേണ്ടി വന്നാലും പിന്നോട്ട് പോകരുതെന്നും നരേന്ദ്ര ഠാക്കൂർ പറഞ്ഞു.
നല്ല സിനിമകൾക്ക് ഗവേഷണാടിസ്ഥാനത്തിലുള്ള എഴുത്ത് ഉണ്ടാകണം, ചലച്ചിത്രനിർമ്മാണത്തിൽ ഗവേഷണത്തിനും എഴുത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് ചലച്ചിത്ര നിർമ്മാതാവ് അതുൽ പാണ്ഡെ വിശിഷ്ടാതിഥിയായി പറഞ്ഞു.
ബാബാ സാഹിബ് ഭീംറാവു അംബേദ്കർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എൻ എം പി വർമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ അവധ് ചിത്ര സാധനയുടെ അധ്യക്ഷൻ ഡോ.ഗോവിന്ദ് പാണ്ഡെ ചലച്ചിത്രമേളയിൽ അവതരിപ്പിച്ച ചിത്രങ്ങളെക്കുറിച്ച് വിശദീകരിച്ചു. ലഖ്‌നൗവിലെ ബാബാ സാഹിബ് ഭീംറാവു അംബേദ്കർ യൂണിവേഴ്‌സിറ്റിയിലെ അവധ് ചിത്ര സാധനയുടെയും ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മാസ്കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് രണ്ട് ദിവസത്തെ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.
Discussion about this post