മായാ ബന്ദര്‍: യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ആന്‍ഡമാന്‍ നിക്കോബറിലെ ഓസ്റ്റിനില്‍ വനവാസി കല്യാണാശ്രമത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് പ്രോഗ്രാമും നടത്തി. ഭാരതീയ കോസ്റ്റ് ഗാര്‍ഡിന്റെയും ആന്‍ഡമാന്‍ നിക്കോബാര്‍ പോലീസിന്റെയും സഹകരണത്തോടെയാണ് ഓസ്റ്റിനിലെ മായാബന്ദര്‍ വനവാസി ഗ്രാമത്തില്‍ സേവാപ്രവര്‍ത്തനം നടത്തിയത്.
കമാന്‍ഡന്റ് എസ്. കെ. ലോറന്‍സ് പരിപാടി ഉദ്ഘാടനം ചെയ്തു. വനവാസി കല്യാണ്‍ ആശ്രമം വൈസ് പ്രസിഡന്റ് മുത്തുകുമാര്‍, രാം കുമാര്‍ സിങ്, ആര്.പി. ഹോസ്പിറ്റലിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയങ്ക ഇഖ്ബാല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ പോലീസ് എഎസ്ഐ നിര്‍മല കെര്‍ക്കേറ്റ, ഹെഡ് കോണ്‍സ്റ്റബിള്‍ അരോഡി ദാസ് എന്നിവര്‍ പങ്കെടുക്കും. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ ന്യായ് സംഹിത എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസും നടന്നു. ഗ്രാമീണര്‍ക്ക് പ്രഥമശുശ്രൂഷ കിറ്റുകള്‍ വിതരണം ചെയ്തു.
Discussion about this post