ലഖ്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ജൂണ്‍ അഞ്ചിന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തുമെന്ന് ശ്രീ രാമ ജന്മഭൂമി നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. രാം ദര്‍ബാറിലെ പ്രാണപ്രതിഷ്ഠാ ജൂണ്‍ അഞ്ചിന് നടക്കും. മൂന്നിന് ചടങ്ങുകള്‍ ആരംഭിക്കും. സമീപമുള്ള ഏഴ് ക്ഷേത്രങ്ങളിലും പ്രതിഷ്ഠാ ചടങ്ങുകള്‍ അതേ ദിവസം തന്നെയുണ്ടാകുമെന്നും അദ്ദേഹം പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ സ്തംഭങ്ങളില്‍ സ്ഥാപിക്കാനുള്ള ശ്രീരാമന്റെ ജീവിതത്തെ ആസ്പദമാക്കിയ മ്യൂറല്‍ പെയിന്റിങ് ഒഴികെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കുക. ചടങ്ങുകള്‍ എങ്ങനെയാകണമെന്നതില്‍ ക്ഷേത്ര ട്രസ്റ്റ് അന്തിമ തീരുമാനമെടുക്കുകയാണ്. കഴിഞ്ഞതവണത്തേതില്‍ നിന്ന് വ്യത്യസ്തമാകും പങ്കെടുക്കുന്നവരുടെ ലിസ്റ്റ്. കേന്ദ്രത്തില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ ഉള്ള വിഐപികള്‍ ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post