ന്യൂദല്‍ഹി: ഭാവി ഭാരതത്തിന്റെ ശുഭപ്രതീക്ഷകളായ ബാലികാബാലന്മാരെ നന്മയുടെ സാധകരാക്കി വളര്‍ത്തണമെന്ന് കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര. ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വന്തം സംസ്‌കാരത്തെക്കുറിച്ച് അറിവുള്ള, അതില്‍ അഭിമാനം കൊള്ളുന്ന ഒരുതലമുറയെ വളര്‍ത്തിയെടുക്കണം. ഇന്നത്തെ ദേശീയ വിദ്യഭ്യാസ നയം അതിനുതകുന്നതാണ്, ഹര്‍ഷ് മല്‍ഹോത്ര പറഞ്ഞു. സ്വന്തം സംസ്‌കാരത്തില്‍ അടിയുറച്ചുനിന്നുവേണം കുട്ടികള്‍ വളര്‍ച്ചയുടെ പടവുകള്‍ കയറാനെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍എസ്എസ് ബാലസംസ്‌കാരകേന്ദ്രം സംയോജകന്‍ ലളിത് ശര്‍മ്മ അഭിപ്രായപ്പെട്ടു.
സംസ്ഥാന അധ്യക്ഷന്‍ പി.കെ. സുരേഷ് അദ്ധ്യക്ഷനായി. ബാലഗോകുലം കേരളം സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍, ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ മാര്‍ഗദര്‍ശി എന്‍. വേണുഗോപാല്‍, രക്ഷാധികാരി ബാബു പണിക്കര്‍, സഹരക്ഷാധികാരി കെ.വി. രാമചന്ദ്രന്‍, ഡോ. രമേശ് നമ്പ്യാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പൗരാവകാശം പോലെ പ്രധാനമാണ് പൗരധര്‍മ്മമെന്നും സമ്മേളനം പാസാക്കിയ പ്രമേയം അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഓരോ പൗരനും സ്വധര്‍മ്മം എന്താണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. അജന്യ പ്രമേയം അവതരിപ്പിച്ചു, വൈഷ്ണവി പിന്താങ്ങി. പൊതുകാര്യദര്‍ശി ബിനോയ് ബി. ശ്രീധരന്‍ സ്വാഗതവും സംഘടനാ കാര്യദര്‍ശി കെ.വി. അജികുമാര്‍ നന്ദിയും പറഞ്ഞു.
ബാലഗോകുലം ദല്‍ഹി എന്‍സിആര്‍; ഭാരവാഹികള്‍

ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന അദ്ധ്യക്ഷനായി പി.കെ. സുരേഷിനെയും പൊതുകാര്യദര്‍ശിയായി ബിനോയ് ബി. ശ്രീധരനെയും ഖജാന്‍ജിയായി സുരേഷ് പ്രഭാകരനെയും തെരഞ്ഞെടുത്തു. കെ.വി. അജികുമാര്‍ സംഘടനാ കാര്യദര്‍ശിയാണ്.
മറ്റ് ഭാരവാഹികള്‍: എന്‍. വേണുഗോപാല്‍ (മാര്‍ഗദര്‍ശി), ബാബുപണിക്കര്‍ (രക്ഷാധികാരി), ഡോ.സി. ശിവപ്രസാദ്, വരത്ര ശ്രീകുമാര്‍, മോഹന്‍കുമാര്‍ (സഹരക്ഷാധികാരിമാര്‍), കെ.വി. രാമചന്ദ്രന്‍, ഇന്ദുശേഖരന്‍, പി.ടി. രാധാകൃഷ്ണന്‍ (ഉപാധ്യക്ഷന്‍മാര്‍), പി.വി. ഹരികുമാര്‍, യു.ടി. പ്രകാശ്, ബിജി മനോജ് (കാര്യദര്‍ശിമാര്‍), സി. മുരളീധരന്‍ (സഹഖജാന്‍ജി), തങ്കമണി ജി. കൃഷ്ണന്‍ (ഭഗിനിപ്രമുഖ്), രേഖ രമണന്‍ (സഹ ഭഗിനിപ്രമുഖ്), രാജീവ് നായര്‍ (സഹ സംഘടനാകാര്യദര്‍ശി), ഡോ. വിജയലക്ഷ്മി, സുനിത സതീശന്‍, അമ്പിളി സതീഷ്, വിജയകുമാര്‍, എം.ആര്‍. വിജയന്‍, ഷിംന രത്നപ്രകാശ് (സമിതിഅംഗങ്ങള്‍), കെ.എന്‍. വിജു, കെ. നാരായണന്‍കുട്ടി (സ്ഥിരംക്ഷണിതാക്കള്‍) എന്നിവരെ തെരഞ്ഞെടുത്തു.
രജതജയന്തി ആഘോഷങ്ങള്‍ക്കായുള്ള സംസ്ഥാന ഉപദേശകസമിതി അംഗങ്ങളായി ഡോ. രമേശ്നമ്പ്യാര്‍, എം.കെ.ജി. പിള്ള, കെ.പി. മേനോന്‍, എസ്.കെ. നായര്‍, രഘുനാഥ്, രവി നായര്‍, സി.കെ. രാമചന്ദ്രന്‍, ഡോ. എന്‍.ജി. മേനോന്‍, ഡോ. ശ്രീനിവാസന്‍ തമ്പുരാന്‍, സി. ശശിധരന്‍ എന്നിവരെ പ്രഖ്യാപിച്ചു.
Discussion about this post