ഹൈദരാബാദ്: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാനുമായി ബന്ധപ്പെട്ട് നിര്‍ണായക പരീക്ഷണമായ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് (ഐഎഡിടി)എന്നറിയപ്പെടുന്ന പാരച്യൂട്ടിന്റെ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയായി. ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃക ഹെലികോപ്ടർ ഉപയോഗിച്ച് താഴേക്ക് ഇടുന്നതായിരുന്നു പരീക്ഷണം. ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിലായിരുന്നു ഇത് നടന്നത്. ചിനൂക്ക് ഹെലികോപ്ടർ ഉപയോഗിച്ച് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടു. ഇതോടെ പേടകം കടലിൽ വിജയകരമായി ഇറങ്ങി. പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്താനായിരുന്നു പരീക്ഷണം.
4,000-4500 കിലോഗ്രാം ഭാരമുള്ള (ഗഗന്‍യാന്‍ ബഹിരാകാശയാത്രികനെ വഹിക്കുന്ന കാപ്‌സ്യൂള്‍) കാപ്‌സ്യൂളിന് സമാനമായ ഭാരം വഹിക്കുകയും ഏകദേശം 4,000 മീറ്റര്‍ (4 കിലോമീറ്റര്‍) ഉയരത്തിലേക്ക് ഉയര്‍ത്തുകയും പിന്നീട് കടലിലേക്ക് തിരിച്ചിറക്കുകയും ചെയ്‌യുന്ന നടപടിയാണ് പരീക്ഷിച്ചത്. ഐഎസ്ആർഒ, ഇന്ത്യൻ വ്യോമസേന, നാവികസേന എന്നിവ സംയുക്തമായാണ് പരീക്ഷണം നടത്തിയത്.
കാലാവസ്ഥ പ്രശ്നങ്ങൾ കാരണം നേരത്തെ ഈ പരീക്ഷണം മാറ്റിവച്ചിരുന്നു. അനുകൂലമായ കാലാവസ്ഥയും സാങ്കേതിക സാഹചര്യങ്ങളും ഉറപ്പാക്കിയാണ് ഇന്ന് നടത്താൻ തീരുമാനിച്ചത്. ഗഗൻയാൻ ദൗദ്യം ഈ വർഷം അവസാനത്തോടെ ആരംഭിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ബഹിരാകാശ യാത്ര കഴിഞ്ഞെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബി നായർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഐഎസ്ആർഒ മേധാവി വി നാരായണൻ ഇക്കാര്യം അറിയിച്ചത്.
Discussion about this post