ഇന്‍ഡോര്‍(മധ്യപ്രദേശ്): സജ്ജനങ്ങളുടെ നിഷ്ക്രിയത്വം സമൂഹത്തിന് ദോഷമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി (ഭയ്യാജി ജോഷി). സജ്ജനങ്ങള്‍ കൂടുതല്‍ ശക്തരാവുകയും ശക്തിശാലികള്‍ സജ്ജനങ്ങളായിത്തീരുകയും ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഖില ഭാരതീയ ത്രിപദി പരിവാറും നാഗ്പൂര്‍ ശ്രീശാന്തിപുരുഷ് സേവാസന്സ്ഥാനും ചേര്‍ന്ന് സംഘടിപ്പിച്ച ശ്രീ ദത്ത ജയന്തി വജ്രജൂബിലി, ഡോ. ബാബാസാഹേബ് തരണേക്കര് അമൃത് മഹോത്സവങ്ങളില്‍ സംസാരിക്കുകയായിരുന്നു ഭയ്യാജി.
ജീവിതത്തിന്റെ മുന്നേറ്റത്തിന് അച്ചടക്കവും കഠിനാധ്വാനവും വേണമെന്ന സന്ദേശമാണ് ഭഗവാന് ദത്താത്രേയന് മുന്നോട്ടുവച്ചത്. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബാബാസാഹേബ് തരണേക്കര് സജ്ജനശക്തി സമാഹരണം നടത്തിയതെന്ന് ഭയ്യാജി ചൂണ്ടിക്കാട്ടി. ദത്താത്രേയ ഭഗവാന്റെ ചിത്രത്തില്‍ പശുവും നായയുമുണ്ട്. പശു വാത്സല്യത്തിന്റെയും നായ ജാഗ്രതയുടെയും അടയാളമാണ്. സമൂഹത്തിന് മേല്‍ വാത്സല്യത്തിന്റെയും കരുതലിന്റെയും പെരുമാറ്റരീതിയാണ് സജ്ജനങ്ങള്ക്കുണ്ടാകേണ്ടതെന്ന് ഭയ്യാജി ജോഷി പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി സ്മരണിക പ്രകാശനവും നടന്നു. മുന്‍ ലോക്സഭാ സ്പീക്കര്‍ പദ്മഭൂഷണ്‍ സുമിത്ര മഹാജന്, രാഷ്ട്ര സേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി, സ്വാമി രംഗനാഥാചാര്യ, പരമഹംസ യതി ശ്രീ നര്‍സിങ് സരസ്വതി, ഹിമാചല്‍ പ്രദേശ് മുന്‍ ഗവര്‍ണര്‍ വി.എസ്. കോക്ജെ, എംപി ശങ്കര്‍ ലാല്‍വാനി, മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ എന്നിവര്‍ പങ്കെടുത്തു.

















Discussion about this post