ഉദയ്പൂര്‍(രാജസ്ഥാന്‍): സാഹിത്യം അറിവ് മാത്രമല്ല ജീവിതത്തിന് ദിശ പകരുന്നതുമാകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമൂഹത്തെ നിര്‍മിക്കുന്നതില്‍ സാഹിത്യത്തിന് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതാപ് ഗൗരവ് കേന്ദ്ര രാഷ്ട്രീയ തീര്‍ത്ഥത്തില്‍ ദേശീയ സാഹിത്യ ഗാലറി ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.
ജീവിതത്തിന്റെ ദൗത്യവും സാര്‍ത്ഥകതയും വായനക്കാരനെ ബോധ്യപ്പെടുത്താന്‍ സാഹിത്യമെന്ന മാധ്യമത്തിന് സാധിക്കും. രാഷ്ട്രത്തിനും ധര്‍മ്മത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കുന്ന സാഹിത്യം ഒരു വ്യക്തിയുടെ സ്വഭാവഗുണങ്ങളെ സ്വാധീനിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതാപ് ഗൗരവ് കേന്ദ്ര ഡയറക്ടര്‍ അനുരാഗ് സക്‌സേന, അഖില ഭാരതീയ സഹ പ്രചാരക് പ്രമുഖ് അരുണ്‍ ജെയിന്‍, സാമാജിക് സദ്ഭാവ് പ്രമുഖ് ബലിറാം, പ്രാന്ത സംഘചാലക് അഡ്വ. ജഗദീഷ് റാണ, സഹ കാര്യവാഹ് നാരായണ്‍ ഗമേതി എന്നിവരുള്‍പ്പെടെ നിരവധിപേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വീര്‍ ശിരോമണി മഹാറാണ പ്രതാപ് സമിതി പ്രസിഡന്റ് പ്രൊഫ. ഭഗവതി പ്രകാശ് ശര്‍മ്മ, ജനറല്‍ സെക്രട്ടറി പവന്‍ ശര്‍മ്മ, ട്രഷറര്‍ അശോക് പുരോഹിത് എന്നിവരും സന്നിഹിതരായിരുന്നു.
















Discussion about this post