റായ്‌പൂര്‍: മാവോയിസ്റ്റ് സ്വാധീനത്തില്‍ നിന്ന് മുക്തമായ ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ കൊണ്ടപ്പള്ളി ഗ്രാമത്തില്‍ ആദ്യമായി മൊബൈല്‍ ടവര്‍ സ്ഥാപിച്ചു. ഇവിടെ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ മാവോയിസ്റ്റ് ഭീകരര്‍ സമ്മതിച്ചിരുന്നില്ല. സൈന്യത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ടവര്‍ സ്ഥാപിച്ചത്.
ഗ്രാമവാസികള്‍ പരമ്പരാഗത ഢോല്‍, ഡ്രമ്മുകള്‍ എന്നിവ മുഴക്കി ആനന്ദം പ്രകടിപ്പിച്ചു. നിരവധി സ്ത്രീകള്‍ വിളക്കുകള്‍ കത്തിച്ച് പ്രാര്‍ത്ഥിച്ചു. തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൊണ്ടപ്പള്ളിയില്‍ റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരു സ്വപ്‌നം മാത്രമായിരുന്നു. മാവോയിസ്റ്റുകളായിരുന്നു ഇതിനെല്ലാം തടസം. മൊബൈല്‍ ടവര്‍ വന്നതോടെ ഗ്രാമത്തിന് പുറം ലോകവുമായി കൂടുതല്‍ ബന്ധമുണ്ടാവും എന്നാണ് ഗ്രാമീണര്‍ പറയുന്നത്.
മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ‘നിയാദ് നെല്ല നാര്‍’ എന്ന പദ്ധതിയാണ് മാറ്റത്തിനു പ്രധാനകാരണം. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വികസനമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, റേഷന്‍ വിതരണം, ആശയവിനിമയം, കുടിവെള്ളം തുടങ്ങിയ പ്രധാന സൗകര്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമതയോടെ മുന്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ എത്തിയിരിക്കുന്നു.













Discussion about this post