ശ്രീവിജയപുരം(ആന്‍ഡമാന്‍): ദേശസ്‌നേഹം കൊണ്ട് ചിരസ്മരണീയനായ സവര്‍ക്കറിന്റെ മണ്ണില്‍ ടുക്‌ഡെ ടുക്‌ഡെ ഭാഷ വേണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭിന്നതകളുടെ സ്വരമിവിടെ വേണ്ട. ഒരൊറ്റ രാഷ്ട്രമായി സംഘര്‍ഷങ്ങളില്ലാതെ ഒരേ മനസോടെ മുന്നോട്ടുപോകാന്‍ എല്ലാവര്‍ക്കും കഴിയണം. സര്‍സംഘചാലക് പറഞ്ഞു. ആന്‍ഡമാനില്‍ വീരസവര്‍ക്കര്‍ പ്രതിമ അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഗര്‍ പ്രാണ തലമല്ല സാംസ്‌കാരികോത്സവം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.
വീരസവര്‍ക്കര്‍ സ്വപ്‌നം കണ്ട രാഷ്ട്രം സാധ്യമാക്കണമെങ്കില്‍ ആ സ്വപ്‌നം നമ്മുടേതുമായി മാറണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യം അടിമത്തത്തിലായിരുന്നപ്പോള്‍ മാത്രമല്ല, സ്വതന്ത്രമായതിന് ശേഷവും അദ്ദേഹം യാതനകള്‍ ഏറ്റുവാങ്ങേണ്ടിവന്നു. പരാതികളില്ലാതെ അദ്ദേഹം ജീവിതം രാഷ്ട്രത്തിനായി സമര്‍പ്പിച്ചു. അയിത്തവും അനാചാരങ്ങളും ഇല്ലാതാക്കാന്‍ അദ്ദേഹത്തെപ്പോലെ പരിശ്രമിച്ചവര്‍ ആരാണ്. എന്നാല്‍ അതൊന്നും കാണേണ്ടവര്‍ കണ്ടതായി നടിച്ചില്ല. അവഗണിക്കപ്പെട്ടിട്ടും അദ്ദേഹം അസ്വസ്ഥനായില്ല.
രാഷ്ട്രമെന്നതിന് വ്യക്തമായ നിര്‍വചനം രൂപപ്പെടുത്തിയ എഴുത്തുകാരനായിരുന്നു സവര്‍ക്കറെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. അതിനെ അദ്ദേഹം ഹിന്ദുരാഷ്ട്രമെന്ന് വിളിച്ചു. ഭാരതത്തെ പുണ്യഭൂമിയെന്നും പിതൃഭൂമിയെന്നും കരുതുന്ന എല്ലാവരെയും ഹിന്ദുക്കളെന്നും വിളിച്ചുവെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.ആന്‍ഡമാന്‍ ദ്വീപുകളുടെ ശൃംഖല മാത്രമല്ല, സ്വാതന്ത്ര്യപോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച നിരവധി ധീരരുടെ തപോഭൂമി കൂടിയാണ്. ഈ മണ്ണ് രണ്ട് വീരന്മാരുടെ തറവാടാണ്. വീര സവര്‍ക്കറിന്റെയും നേതാജി സുഭാഷ് ബോസിന്റെയും, അദ്ദേഹം ചൂണ്ടിക്കാട്ടി.













Discussion about this post