ശ്രീവിജയപുരം(ആന്‍ഡമാന്‍): സവര്‍ക്കറെ വീരനെന്ന് വിളിച്ചത് സര്‍ക്കാരല്ല, ഈ രാജ്യത്തെ ജനങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണവകുപ്പ് മന്ത്രി അമിത് ഷാ. ഭയമില്ലായ്മയല്ല, ഭയത്തെ ജയിക്കലാണ് ധീരതയെന്ന് പ്രഖ്യാപിച്ചത് സവര്‍ക്കറാണ്. അദ്ദേഹം റൈറ്റര്‍(എഴുത്തുകാരന്‍) ആയിരുന്നു, ഫൈറ്ററും(പോരാളി) ആയിരുന്നു, അമിത് ഷാ പറഞ്ഞു. 115 വര്‍ഷം മുമ്പ് സവര്‍ക്കര്‍ രചിച്ച വിശ്രുത ദേശഭക്തിഗാനമായ സാഗര്‍ പ്രാണ് തലമല്ലയുടെ പേരില്‍ സംഘടിപ്പിച്ച സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.ഒരിക്കലും മടങ്ങിവരവില്ലാത്ത ശിക്ഷയെന്ന് ലോകം വിധിയെഴുതിയ കാലാപാനിയെ അതിജീവിച്ച ധീരനാണ് സവര്‍ക്കറെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കാലാപാനിക്കാലത്ത് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ജീവിതം അദ്ദേഹം നയിച്ചത് ആന്‍ഡമാനിലെ ജയിലറയാണ്. അതുകൊണ്ടുതന്നെ ഈ മണ്ണ് തീര്‍ത്ഥാടനകേന്ദ്രമാണ്.
സവര്‍ക്കര്‍ ഭാഷാപണ്ഡിതനായിരുന്നു. ചരിത്രകാരനായിരുന്നു. കവിയായിരുന്നു. അറുനൂറിലേറെ വാക്കുകള്‍ നിര്‍മ്മിച്ച് ഭാഷയെ സമ്പന്നമാക്കിയ പണ്ഡിതനായിരുന്നു അദ്ദേഹം. മാതൃരാജ്യത്തിനായി സാഗര്‍ പ്രാണ തലമല്ല പോലെ അനേകം കവിതകള്‍ അദ്ദേഹം എഴുതി. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ലഹള എന്ന് അധിക്ഷേപിച്ച 1857ലെ പോരാട്ടത്തെ ആദ്യത്തെ സായുധ സ്വാതന്ത്ര്യസമരം എന്ന് വിളിച്ച ചരിത്രകാരനും സവര്‍ക്കറാണ്. തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു സവര്‍ക്കര്‍, അമിത് ഷാ ചൂണ്ടിക്കാട്ടി. സവര്‍ക്കറിനൊപ്പം നേതാജി സുഭാഷ് ബോസിന്റെ ഓര്‍മ്മകളും ആന്‍ഡമാന്‍ ഉയര്‍ത്തുന്നു. സുഭാഷ് ബോസ് ആദ്യമായി സ്വതന്ത്രമാക്കിയ മണ്ണാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അതുകൊണ്ടാണ് ഈ നാടിനെ വിശേഷിപ്പിക്കാന്‍ ശഹീദ്, സ്വരാജ് എന്നീ പദങ്ങള്‍ തെരഞ്ഞെടുത്തത്.
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവകാലക്ക് പ്രധാനമന്ത്രി മുന്നോട്ടുവച്ച അഞ്ച് പ്രതിജ്ഞകള്‍ ആവര്‍ത്തിച്ച് പുതുക്കാനും ആവിഷ്‌കരിക്കാനുമുള്ള ആഹ്വാനമാണ് ആന്‍ഡമാന്‍ ഓര്‍മ്മകള്‍ മുന്നോട്ടുവയ്ക്കുന്നത് അടിമത്ത കാലഘട്ടത്തിന്റെ എല്ലാ സ്മരണകളെയും ഇല്ലാതാക്കി മുന്നോട്ട് പോകുക എന്നതാണ് ആ പ്രതിജ്ഞയുടെ കാതലെന്ന് അമിത് ഷാ ഓര്‍മ്മിപ്പിച്ചു.













Discussion about this post