ശ്രീവിജയപുരം(ആന്‍ഡമാന്‍): വ്യക്തിസ്വാര്‍ത്ഥത്തെ രാഷ്ട്രത്തിനായി ത്യജിക്കാന്‍ സന്നദ്ധരായവരാണ് സ്വയംസേവകരെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എല്ലാവരും അവരവരുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി ആഗ്രഹിക്കുകയും അതില്‍ അഭിരമിക്കുകയും ചെയ്യുമ്പോള്‍ സ്വയംസേവകന്‍ തന്റെ എല്ലാ കഴിവുകളും സമൂഹത്തിനും രാഷ്ട്രത്തിനുമായി നിസ്വാര്‍ത്ഥതയോടെ സമര്‍പ്പിക്കുന്നു. അതുകൊണ്ട് സ്വന്തമായി എന്തെങ്കിലും നേട്ടം അവന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് വകുപ്പിന്റെ ഡിബിആര്‍എഐടി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
കരുത്തുറ്റ സംഘടിതമായ ഒരു സമാജത്തെ സൃഷ്ടിക്കുകയാണ് സംഘം ചെയ്യുന്നത്. രാഷ്ട്രത്തിനായി സമര്‍പ്പിക്കാനും പ്രയത്‌നിക്കാനും തയാറുള്ള സമൂഹം സൃഷ്ടിക്കപ്പെടണം. അതിന് വ്യക്തി, കുടുംബം എന്നീ ഘടകങ്ങളിലെല്ലാം ദേശീയ മനോഭാവം നിറയണം. ആരോഗ്യപൂര്‍ണമായ സമൂഹം ശക്തമായരാഷ്ട്രത്തെ കെട്ടിപ്പടുക്കും. സംഘം അതിന് പ്രാപ്തരായ വ്യക്തികളെ, സജ്ജനങ്ങളെ സൃഷ്ടിക്കുക മാത്രമാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നും അതിനുള്ള കാര്യപദ്ധതിയാണ് നിത്യനയുള്ള ശാഖകളെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ കൗണ്‍സിലുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ജില്ലാ കൗണ്‍സിലുകളുടെയും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, മുതിര്‍ന്ന പൗരന്മാര്‍, റിട്ട. ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ധര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പ്രമുഖ വ്യവസായികള്‍, കലാകാരന്മാര്‍, വിവിധ സാമൂഹിക സംഘടനകളിലെ അംഗങ്ങള്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങി ശ്രീ വിജയപുരത്തെ നിരവധി പ്രമുഖ പൗരന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.















Discussion about this post