ജോധ്പൂര്‍(രാജസ്ഥാന്‍): ഏത് പ്രതികൂല സാഹചര്യങ്ങളിലും അതിനെ മറികടക്കാനുള്ള കരുത്ത് സ്വയമാര്‍ജിക്കുന്നത് ഭാരതത്തിന്റെ സവിശേഷതയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. തുടര്‍ച്ചയായ അധിനിവേശങ്ങള്‍ക്കും ദീര്‍ഘകാലത്തെ അടിമത്തത്തിനും നമ്മുടെ തനിമയെ തകര്‍ക്കാന്‍ കഴിയാതിരുന്നത് അതുകൊണ്ടാണ്. ലോകത്ത് പല രാജ്യങ്ങളും കടന്നുകയറ്റങ്ങളില്‍ ഇല്ലാതായിട്ടുണ്ട്. എന്നാല്‍ ഭാരതീയ സമൂഹം ശാശ്വതമായി നിലകൊണ്ടു. ഈ രാഷ്ട്രം അനശ്വരമാണെന്ന് അവര്‍ ജീവിതംകൊണ്ട് ഉദ്‌ഘോഷിച്ചു, സര്‍കാര്യവാഹ് പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ജോധ്പൂര്‍ ഐഐടി കാമ്പസില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശസ്‌നേഹികളായ ജനങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ അഭിമാനത്തെ ഉയര്‍ത്തുന്നതിന്റെ ഉദാഹരണങ്ങള്‍ ഇസ്രായേലിന്റെയും ജപ്പാന്റെയും മാതൃകകളില്‍ നമുക്ക് കാണാം. ദേശസ്നേഹം, ആത്മാഭിമാനം, സംഘടിതശക്തി എന്നിവയുടെ വിജയമാണത്. സ്വാഭിമാനവും സംഘടനയും ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്ന് സ്വാമി വിവേകാനന്ദന്റെയും ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെയും ചിന്തകള്‍ വിളിച്ചുപറയുന്നുണ്ട്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
സംഘം ശതാബ്ദിയെ മുന്‍നിര്‍ത്തി രാഷ്ട്രത്തിന്റെ പുരോഗതിക്കായി അഞ്ച് പരിവര്‍ത്തനമാര്‍ഗങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശതാബ്ദി ആഘോഷിക്കാനുള്ള അവസരമല്ല, ആത്മപരിശോധനയിലൂടെ മുന്നോട്ടുനീങ്ങാനുള്ള കര്‍മ്മപരിപാടികളില്‍ മുഴുകാനുള്ള സമയമാണ്. സാമൂഹിക ഏകത, പരിസ്ഥിതി സംരക്ഷണം, കുടുംബമൂല്യങ്ങളിലും പൗരധര്‍മ്മത്തിലുമൂന്നിയുള്ള ജീവിതം, സ്വദേശി എന്നീ പഞ്ചപരിവര്‍ത്തനമാര്‍ഗകത്തിലൂടെ ഒരുമയുള്ള, ശക്തവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഭാരതത്തെ കെട്ടിപ്പടുക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ജോധ്പൂര്‍ ഐഐടി ഡയറക്ടര്‍ പ്രൊഫ. അവിനാശ് കുമാര്‍ അഗര്‍വാള്‍ മുഖ്യാതിഥിയായി. പ്രാന്ത സംഘചാലക് ഹര്‍ദയാല്‍ വര്‍മ്മ അധ്യക്ഷത വഹിച്ചു.














Discussion about this post