അയോദ്ധ്യ: ശ്രീരാമജന്മഭൂമി ക്ഷേത്രനഗരിയായ അയോദ്ധ്യയില്‍ അത്യാധുനിക കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ നമോ കാന്‍സര്‍ ഫൗണ്ടേഷന്‍. എട്ട് ഏക്കറിലാണ് ആശുപത്രി ഒരുങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഏക്കറില്‍ രാമക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു. നമോ ഫൗണ്ടേഷന്റെ ആറ് അംഗ പ്രതിനിധി സംഘവും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും പങ്കെടുത്ത സംയുക്തയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ ചെലവില്‍ ആധുനിക കാന്‍സര്‍ ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഗസ്തില്‍ അന്തരിച്ച അയോദ്ധ്യ രാജകുടുംബത്തിലെ രാജ വിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്രയുടെ പേരിലായിരിക്കും ആശുപത്രി അറിയപ്പെടുന്നത്. പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ മുന്നോട്ടുവച്ച ആശയമാണ് നമോ കാന്‍സര്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നതെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു.













Discussion about this post