വൃന്ദാവനം (ഉത്തർപ്രദേശ്): ലോകത്തിൻ്റെ ധാർമിക, ആദ്ധ്യാത്മിക കേന്ദ്രമായി ഭാരതത്തെ പുനസ്ഥാപിക്കാൻ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്ര ദർശനത്തിന് ശേഷം ഭക്ത സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) സ്ഥാപകനായ ശ്രീല പ്രഭുപാദരുടെ ജീവിതം മനുഷ്യരാശിക്ക് പ്രചോദനമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഭാരതീയ സംസ്കാരം, സനാതനമൂല്യങ്ങൾ, ഭഗവദ്ഗീതയുടെ സാർവത്രിക സന്ദേശം എന്നിവ ലോകമെമ്പാടും പ്രചരിപ്പിച്ചുകൊണ്ട് ശ്രീല പ്രഭുപാദർ മനുഷ്യ സമൂഹത്തിന് ദിശാബോധം നൽകി.
അക്ഷയ പാത്ര ഫൗണ്ടേഷൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്ക് സർസംഘചാലക് ഉച്ചഭക്ഷണ പ്രസാദം വിതരണം ചെയ്തു. വിദ്യാഭ്യാസത്തിന്റെയും മൂല്യങ്ങളുടെയും സേവനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് സംവദിച്ചു.
ചന്ദ്രോദയ മന്ദിർ ഭാരവാഹികളായ ഭരതർഷഭ ദാസ്, മധു പണ്ഡിറ്റ് ദാസ്, ചഞ്ചലപതി ദാസ് എന്നിവർ ചേർന്ന് സർസംഘചാലകനെ സ്വീകരിച്ചു.



















Discussion about this post