പ്രയാഗ്രാജ്(ഉത്തര്‍ പ്രദേശ്): സമൂഹത്തില്‍ സംഘത്തിന് ലഭിക്കുന്ന സ്വീകാര്യത സ്വയംസേവകരുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണെന്ന് രാഷ്ട്രസേവികാസമിതി അഖില ഭാരതീയ സഹകാര്യവാഹിക അല്‍കാ തായ് പറഞ്ഞു. മാഘമേള പരേഡ് ഗ്രൗണ്ടില്‍ സംഘശതാബ്ദി പ്രദര്‍ശിനി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘം നൂറ് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഹിന്ദുത്വം രാഷ്ട്രത്തിന്റെ ജീവിതാദര്‍ശമാണെന്ന ബോധ്യം സമൂഹത്തിന് കൈവന്നിരിക്കുന്നുവെന്ന് അല്‍കാ തായ് ചൂണ്ടിക്കാട്ടി.
എന്നാല്‍ അനുകൂല സാഹചര്യങ്ങള്‍ നമ്മളെ അലസരാക്കരുത്. രാഷ്ട്രത്തിന്റെ പരമ വൈഭവം എന്ന ലക്ഷ്യത്തിലെത്തിക്കുന്നതിന് ഇരട്ടി ആവേശത്തോടെ പരിശ്രമങ്ങള്‍ തുടരണം. ലക്ഷ്യത്തിലെത്താന്‍ കഠിനാധ്വാനം ആവശ്യമാണെന്ന് അല്‍കാ തായ് ഓര്‍മ്മിപ്പിച്ചു.
പാശ്ചാത്യ വ്യാവസായിക വിപ്ലവത്തിന്റെ കാലത്താണ് കൊളോണിയല്‍ ശക്തികള്‍ ലോകത്ത് ആധിപത്യം സ്ഥാപിച്ചതെന്ന് പരിപാടിയില്‍ സംസാരിച്ച എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പറഞ്ഞു. സംഘസ്ഥാപകനായ ഡോക്ടര്‍ജി ഭാരതീയതയിലൂടെ രാജ്യത്തെ നയിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു. അതേസമയം രാജ്യം ഇനിയൊരിക്കലും അടിമത്തത്തിലാകില്ലെന്ന് ഉറപ്പാക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് ആശിഷ് ചൗഹാന്‍ പറഞ്ഞു. പ്രാന്ത സംഘചാലക് അംഗരാജ് പരിപാടിയില്‍ പങ്കെടുത്തു.
















Discussion about this post