ബോദ്ല(ഛത്തിസ്ഗഡ്): സുരക്ഷിതഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. ജാതിയുള്‍പ്പെടെ എല്ലാ വ്യത്യസ്തതകള്‍ക്കും അതീതമായ ഹിന്ദുസമൂഹം ഉണര്‍ന്ന് രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി സര്‍വസമാജിന്റെ നേതൃത്വത്തില്‍ ആറ് ദിവസമായി തുടര്‍ന്നുവന്ന ഹിന്ദുസമ്മേളനത്തിന്റെ സമാപനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാംദത്ത് ചക്രധര്‍.

ഹിന്ദുധര്‍മ്മം ഒരു പൂജാപദ്ധതിയല്ല, ശാശ്വത ജീവിതമൂല്യമാണ്. ഹിന്ദുസമൂഹം ഒരുമിക്കുമ്പോള്‍ ലോകം ആദരവോടെ നമ്മളെ കാണും. സ്വദേശി, സ്വാശ്രയത്വം, കുടുംബ മൂല്യങ്ങള്‍ എന്നിവയാണ് സമൂഹത്തിന്റെ യഥാര്‍ത്ഥ കവചം. ഹിന്ദുസമ്മേളനത്തിലെ വലിയ പങ്കാളിത്തം കാണിക്കുന്നത് ഭാരതം അതിന്റെ വേരുകളിലേക്ക് മടങ്ങുകയാണെന്നാണ്.
സമൂഹത്തില്‍ ഒരുതരത്തിലുമുള്ള വിവേചനം ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. യോജിപ്പുള്ള ഒരു സമൂഹത്തിന് മാത്രമേ ശക്തമായ ഒരു രാഷ്ട്രത്തിന്റെ അടിത്തറയിടാന്‍ കഴിയൂ. ഒരു സംഘടന സൃഷ്ടിക്കുകയല്ല, സമൂഹത്തെ ഒന്നിപ്പിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം, സഹസര്‍കാര്യവാഹ് പറഞ്ഞു.
പ്രാന്ത സംഘചാലക് ഡോ. ടോപ്‌ലാല്‍ വര്‍മ്മ, സര്‍വസമാജ് അധ്യക്ഷന്‍ ചന്ദ്രശേഖര്‍ വര്‍മ്മ എന്നിവരും സംസാരിച്ചു.
















Discussion about this post