ജോധ്പൂര്‍(രാജസ്ഥാന്‍): ലോകത്തിന് ധര്‍മ്മപാത കാട്ടുകയാണ് ഭാരതത്തിന്റെ ദൗത്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പുരാതനകാലം മുതല്‍, അറിവിനും ശീലത്തിനും വേണ്ടി ഭാരതീയര്‍ ആചാര്യശ്രേഷ്ഠരുടെ സമീപത്തേക്കാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഛോട്ടിഖാട്ടു പട്ടണത്തില്‍ ജൈനമുനി ആചാര്യ മഹാശ്രമണന്റെ നേതൃത്വത്തില്‍ നടന്ന 162-ാമത് മര്യാദാ മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ആചാര്യന്മാര്‍ ഭാരതത്തിലെ ജനങ്ങള്‍ക്ക് അനുകരണീയരാണ്. നമ്മള്‍ സമ്പത്തിനെ പിന്തുടരുന്നവരല്ല, ദാനധര്‍മ്മം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്. ജീവിതം തന്നെ ദാനം ചെയ്യാന്‍ സന്നദ്ധരായവരാണ്.

വ്യത്യസ്തരായാണ് കാണപ്പെടുന്നതെങ്കിലും നമ്മള്‍ ഒന്നാണ്. എല്ലാവരും നമ്മുടേതാണ്. ഓരോരുത്തരും അവരവരുടെ ജീവിതം ജീവിക്കണമെന്നാണ് ധര്‍മ്മം പഠിപ്പിക്കുന്നത്. ധര്‍മ്മത്തിന്റെ ആത്മാവ് സത്യമാണ്. കര്‍ത്തവ്യമാണ് ധര്‍മ്മമെന്ന് വിശ്വസിച്ച മഹാനായ ശിബി മഹാരാജാവിന്റെ ജീവിതം നമുക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
എന്തുവന്നാലും എനിക്ക് ജീവിക്കണം, എന്റെ താല്പര്യം നിറവേറ്റണം എന്ന ചിന്താഗതിയാണ് ഇതര രാജ്യങ്ങളെ നയിക്കുന്നത്. എന്നാല്‍ ഭാരതത്തിന്റെ പാത ഇതല്ല. നമുക്കെല്ലാവരും സ്വന്തമാണ്. ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും സമയങ്ങളില്‍ എല്ലാവരിലേക്കും സേവനമെത്തിച്ച ഒരേയൊരു രാജ്യം ഭാരതമാണ്. നമ്മുടെ ആവശ്യങ്ങള്‍ പോലും മാറ്റിവച്ച് ഭാരതം അത് ചെയ്തിട്ടുണ്ട്. ഇതാണ് ധര്‍മ്മം. ശരിയും തെറ്റും ധര്‍മ്മം പഠിപ്പിക്കുന്നു.

പ്രകൃതിയോടുള്ള ഭാരതത്തിന്റെ ഭാവം ലോകത്തിന് മാതൃകയാണ്. സേവനം, അച്ചടക്കം, അഭിമാനം എന്നിവയിലൂന്നിയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. തന്ത്രപരമായോ, സാമ്പത്തികമായോ, ബലപ്രയോഗത്തിലൂടെയോ ഭാരതം ആരെയും അടിച്ചമര്‍ത്തിയിട്ടില്ലെന്ന് സര്‍സംഘചാലക് പറഞ്ഞു.
എല്ലാ നല്ല വാക്കുകളും രത്‌നങ്ങളാണെന്നും അറിവില്ലാത്തവര്‍ അവയെ വെറും കല്ലുകളായാണ് കാണുന്നതെന്ന് ആചാര്യ മഹാശ്രമണന്‍ അനുഗ്രഹഭാഷണത്തില്‍ പറഞ്ഞു. രാജവാഴ്ചയിലും ജനാധിപത്യത്തിലും അച്ചടക്കവും സദ്ഭാവവും അനിവാര്യമാണ്. സമാധാനമാണ് എല്ലാവരുടെയും ലക്ഷ്യം. സമാധാനത്തിന്റെ ഭാഷ ആര്‍ക്കെങ്കിലും മനസ്സിലാകുന്നില്ലെങ്കില്‍, ബലപ്രയോഗവും ആവശ്യമാണെന്ന് ആചാര്യന്‍ പറഞ്ഞു. അഹിംസ നമ്മുടെ രാഷ്ട്രനയത്തിന്റെ കാതലായിരിക്കണം. എല്ലാവരുമായും സൗഹൃദം നിലനിര്‍ത്തണം. എന്നാല്‍ സുരക്ഷയ്ക്ക് ഭീഷണി നേരിടുമ്പോള്‍, പൗരന്മാരെ സംരക്ഷിക്കാന്‍ സൈന്യം ആയുധമെടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
















Discussion about this post