അഹമ്മദാബാദ്: ആരാധനാലയങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളല്ലെന്നും അതിനാല്‍ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശത്തെ പിന്തുണയ്‌ക്കുന്നതായും വിശ്വഹിന്ദു പരിഷത്ത് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അലോക് കുമാര്‍. ഉത്തരഖണ്ഡില്‍ ചാര്‍ധാം ക്ഷേത്ര കമ്മിറ്റി, അഹിന്ദുക്കളെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.ക്ഷേത്രങ്ങള്‍ ആരാധനയ്‌ക്ക് വേണ്ടിയുളളതാണ്.
ഗുജറാത്തില്‍ ‘ലവ് ജിഹാദ്’ കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അലോക് കുമാര്‍ വെളിപ്പെടുത്തി. ഗുജറാത്തില്‍ മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ ഏറുന്നതും നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും.
അതേസമയം, ഉത്തരാഖണ്ഡിലെ നിരവധി പ്രധാന ക്ഷേത്രങ്ങള്‍ അഹിന്ദുക്കള്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. ജനുവരി 25 ന് നടന്ന ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റി യോഗത്തില്‍ ഏകകണ്ഠമായി എടുത്ത തീരുമാനത്തെത്തുടര്‍ന്ന് ഗംഗോത്രി ധാമില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കും.
അടുത്ത ബോര്‍ഡ് യോഗത്തില്‍ ബദരീനാഥ്-കേദാര്‍നാഥ് ധാമുകളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കാനുള്ള നിര്‍ദ്ദേശം അവതരിപ്പിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദി പറഞ്ഞു.ഹരിദ്വാറിലെ 105 ഘട്ടുകളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിയന്ത്രിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.120 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമാണിത്.സന്യാസിമാരുടെയും പ്രധാനമായ ഹര്‍-കി-പൗരി ഘട്ടിന്റെ പരിപാലനത്തിന് ഉത്തരവാദിയായ ഗംഗാ സഭയുടെയും ആവശ്യപ്രകാരമാണിത്.
ഹരിദ്വാറിനെയും ഋഷികേശിനെയും ‘സനാതന്‍ പവിത്ര ഷെഹാര്‍’ (പുണ്യ നഗരങ്ങള്‍) ആയി പ്രഖ്യാപിക്കാന്‍ ഉത്തരഖണ്ഡ് സര്‍ക്കാര്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

















Discussion about this post