നഹര്‍ലഗോണ്‍(ആസാം): ആര്‍എസ്എസ് ശതാബ്ദി ആഘോഷമാക്കി ആസാമിലെ വിവിധ ജില്ലകളില്‍നിന്നുള്ള തദ്ദേശീയ ഗോത്രവര്‍ഗ സംഘടനകളുടെ ഒത്തുചേരല്‍. സ്വധര്‍മ്മ സമ്മേളനം എന്ന് പേര് നല്കിയ ഒത്തുചേരലില്‍ പാപ്പുംപാരെ, കെയ്പന്യോര്‍ ജില്ലകളില്‍ നിന്നുള്ള നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ബോഡോ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന്റെ ആമുഖം ഡോ. ബ്യാബാങ് റാണ അവതരിപ്പിച്ചു.
രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി ആര്‍എസ്എസ് 100 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആദരവാണ് ഈ സമ്മേളനമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍ പറഞ്ഞു. ആസാമില്‍ സമാനമായ രീതിയില്‍ മുപ്പത് സ്വധരം സമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. സമാജപരിവര്‍ത്തനത്തിലൂടെ രാഷ്ട്രത്തിന്റെ വികസനമാണ് ശതാബ്ദിയുടെ പ്രവര്‍ത്തന ലക്ഷ്യം. സമാജപരിവര്‍ത്തനം വ്യക്തിനിര്‍മാണത്തിലൂടെയാണ് സാധ്യമാവുക. പഞ്ചപരിവര്‍ത്തനത്തിലൂടെ ഓരോ വ്യക്തിയും സമാജപരിവര്‍ത്തനത്തിന്റെ ചാലക ശക്തിയായി മാറണം, അദ്ദേഹം പറഞ്ഞു.
ഐഎഫ്‌സിഎസ്എപി പ്രസിഡന്റ് ഡോ. എമി റൂമി, മഹിളാ സമന്വയം സംസ്ഥാന സംയോജക സ്മതി യാപി കൊടക് എന്നിവരും സംസാരിച്ചു.





















Discussion about this post