നലഗഢ്(ഹിമാചല്‍ പ്രദേശ്): കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പൗരന്മാര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. സമൂഹം എന്ന നിലയില്‍ ലോകത്തെ ഇതര രാജ്യങ്ങള്‍ക്ക് നമ്മള്‍ മാതൃകയാകണം. ഓരോരുത്തരും കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധമുള്ളവരാവുകയും അത് നിറവേറ്റുന്നവരാകുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹത്തായ ചരിത്രം ഉണ്ടായിരുന്നിട്ടും നമ്മുടെ രാജ്യം ആയിരം വര്‍ഷത്തോളം വിദേശഭരണത്തിന്‍ കീഴില്‍ തുടര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് നമ്മളെ അനൈക്യത്തിലും അസംഘടിതാവസ്ഥയിലേക്കും നയിച്ചു. ഹിന്ദുസമൂഹത്തെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1925ലെ വിജയദശമിയില്‍ ഡോ. ഹെഡ്ഗേവാര്‍ സംഘത്തിന് തുടക്കം കുറിച്ചത്. പിന്തുടരുന്ന മതമോ വിശ്വാസമോ പരിഗണിക്കാതെ, ഭാരതത്തെ അമ്മയായി കണക്കാക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വം ഒരു പുസ്തകമല്ല, വിശാലമായ ഗ്രന്ഥശാലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീ ശ്രീ 1008 ജഗദ്ഗുരു വികാസ്ദാസ് മഹാരാജ് പരിപാടിയില്‍ അനുഗ്രഹഭാഷണം നടത്തി.














Discussion about this post