ഗാസിയാബാദ്(യുപി): സ്ത്രീകളും പുരുഷന്മാരും ഒരേ തത്വത്തിന്റെ തന്നെ അംശങ്ങളാണെന്ന് രാഷ്ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി. ഭാരതത്തിന്റെ ദര്‍ശനം ഈ തത്വമാണ് ഉദ്‌ഘോഷിക്കുന്നതെന്നും ഇവിടെ അസമത്വത്തിന്റെ ആശയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൈലാസ് മാനസ സരോവര്‍ കാമ്പസില്‍ സമിതി അഖില ഭാരതീയ പ്രതിനിധി സഭയുടെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു ശാന്തകുമാരി.
സ്വാശ്രയരും നിര്‍ഭയരും ആത്മവിശ്വാസമുള്ളവരും സദ്ഗുണസമ്പന്നരുമായ യുവാക്കള്‍ ഏതൊരു രാജ്യത്തിന്റെയും വിലമതിക്കാനാവാത്ത സ്വത്താണ്. യുവാക്കള്‍ ഉത്സാഹവും അറിവും ഒരുപോലെ കൈമുതലായുള്ളവരാണ്. പോസിറ്റീവ് ചിന്തയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജമാണ് യുവത്വത്തിനുള്ള ഏറ്റവും വലിയ സമ്പത്ത്. അത്തരം യുവാക്കളെ സൃഷ്ടിക്കുന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.സമൂഹത്തില്‍ ശക്തമായ നേതൃത്വം, ഉത്തരവാദിത്തമുള്ള പൗരന്‍, സുസംഘടിതമായ ഒരു സമൂഹം എന്നീ ത്രിമുഖ ശക്തിയെ നാം ഉണര്‍ത്തണം. ഊര്‍ജ്ജത്തിന്റെ സൂപ്പര്‍ കണ്ടക്ടര്‍മാരാകുകയാണ് മുന്നിലുള്ള ലക്ഷ്യമെന്ന് ശാന്തകുമാരി ചൂണ്ടിക്കാട്ടി.
മൂന്ന് ദിവസമായി നടന്നുവരുന്ന പ്രതിനിധിസഭയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് പ്രമുഖ കാര്യവാഹിക സീതാ ഗായത്രി മാര്‍ഗദര്‍ശനം നല്കി. ഇന്ന് സമൂഹത്തിലും കുടുംബങ്ങളിലും ഹിന്ദു ആശയങ്ങള്‍ക്ക് അനുകൂലമായ ഒരു അന്തരീക്ഷമുണ്ടെന്നും ഈ സാഹചര്യത്തില്‍, കൂട്ടായ പ്രവര്‍ത്തനവും അച്ചടക്കവും നിലനിര്‍ത്തിക്കൊണ്ട് സാമൂഹിക മാറ്റത്തിനായി ശ്രമിക്കണമെന്നും സീതാഗായത്രി പറഞ്ഞു.38 പ്രാന്തങ്ങളില്‍ നിന്ന് 108 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
















Discussion about this post