ന്യൂദൽഹി: കേരള ‘കേരളം’ ആയപ്പോൾ ആ തീരുമാനമെടുത്തതിലെ സന്തോഷം പങ്കിടാൻ കേരളത്തിൽനിന്നുള്ള ഏതാനും സാഹിത്യനായകന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.
പ്രസിദ്ധ സാഹിത്യകാരന്മാരായ ശ്രീകുമാരൻതമ്പി, ഡോ. ജോർജ്ജ് ഓണക്കൂർ, വി. മധുസൂദനൻ നായർ, ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ശ്രീജിത് മൂത്തേടത്ത് എന്നിവരായിരുന്നു ഇന്ന് പ്രധാനമന്ര്തിയെ കണ്ടത്. ഇവർ ഭാഷയെക്കുറിച്ചും കേരളത്തെക്കുറിച്ചും കേരളം എന്ന പേരുമാറ്റതീരുമാനത്തെക്കുറിച്ചും പ്രധാനമന്ത്രിയുമായി സംസാരിച്ചു. പ്രധാനമന്ത്രിയോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
‘കേരള’യെ ‘കേരളം’ ആക്കണമെന്ന് അടുത്തിടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. സംസ്ഥാന സർക്കാർ കുറച്ചുകാലംമുമ്പ് നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു.
ഇന്നലെ പ്രധാനമന്ത്രിയെ കണ്ട സാഹിത്യ-സാംസ്‌കാരിക സംഘത്തോടൊപ്പം ഡോ. രാജീവ് ചന്ദ്രശേഖർ, കേരള ഗവർണറുഡെട അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാർ എന്നിവരും ഉണ്ടായിരുന്നു.

















Discussion about this post