VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആര്‍എസ്എസ് പ്രതിനിധി സഭയ്ക്ക് തുടക്കം; പത്ത് കോടിയിലേറെ വീടുകളില്‍ സംഘശതാബ്ദി സമ്പര്‍ക്കമെത്തി

VSK Desk by VSK Desk
13 March, 2026
in ഭാരതം
ShareTweetSendTelegram

സമല്‍ഖ(ഹരിയാന): ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ പാനിപ്പത്തിലെ സമല്‍ഖയില്‍ മാധവസൃഷ്ടി സെന്ററില്‍ ആരംഭിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത് മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ മൂന്ന് ദിവസത്തെ പ്രതിനിധിസഭയ്ക്ക് തുടക്കമായി. 1400ല്‍ അധികം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒരുവര്‍ഷത്തിനിടെ രാജ്യത്താകെ 5820 ശാഖകള്‍ വര്‍ധിച്ചുവെന്ന് പ്രതിനിധിസഭയുടെ തുടക്കത്തില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കഴിഞ്ഞ വര്‍ഷം 51,740 സ്ഥലങ്ങളിലായി 83,129 ശാഖകളാണ് ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ അത് 55,683 സ്ഥലങ്ങളിലായി 88949 ശാഖകളായി വര്‍ദ്ധിച്ചു. 3,943 പുതിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

സംഘശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുന്നതെന്ന് മുകുന്ദ ചൂണ്ടിക്കാട്ടി. ഹര്‍ ഘര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമായി ഇതുവരെ പത്ത് കോടിയിലേറെ (10,02,12162) വീടുകളില്‍ സ്വയംസേവകരെത്തി. 390000 ഗ്രാമങ്ങളിലും 31143 നഗരകേന്ദ്രങ്ങളിലും സമ്പര്‍ക്കം പൂര്‍ത്തിയായി. കേരളത്തില്‍ മാത്രം 55,000ത്തിലധികം മുസ്ലീം കുടുംബങ്ങളിലും 54,000ത്തിലധികം ക്രിസ്ത്യന്‍ കുടുംബങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമായെത്തി. ഇവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 37,048 ഹിന്ദു സമ്മേളനങ്ങള്‍ നടന്നു. ഏകദേശം 35 ദശലക്ഷം ആളുകള്‍ പങ്കെടുത്തു.

അന്തരിച്ച പ്രമുഖര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. ശിവ കഥാകാരന്‍ സത്ഗുരുദാസ് മഹാരാജ്, ഡോ. മാധവ് ഗാഡ്ഗില്‍, മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീല്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സാലുമരദ തിമ്മക്ക, പുരാവസ്തു ഗവേഷകന്‍ കെ.എന്‍. ദീക്ഷിത്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍, നടന്‍ ധര്‍മ്മേന്ദ്ര ഡിയോള്‍, തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് എ.വി.എം. ശരവണന്‍, മിസോറാം മുന്‍ ഗവര്‍ണര്‍ സ്വരാജ് കൗശല്‍, വിനയ് ഹെഗ്ഡെ, കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍. നല്ലകണ്ണു, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഡിറ്ററുമായ പ്രഫുല്ല ഗോവിന്ദ് ബറുവ എന്നിവരടക്കമുള്ള പ്രമുഖര്‍ക്ക് യോഗം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

Tags: RSS100Abps2026RSS
ShareTweetSendShareShare

Latest from this Category

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണമിച്ച് പ്രേരണാസഭ

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

രാജ്യം മാവോയിസ്റ്റ് മുക്തം : അമിത് ഷാ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തണം : ദത്താത്രേയ ഹൊസബാളെ

സമരസസമാജനിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം : ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

​ബാലനേതൃ ശിബിരം സർസംഘചാലക് ഉദ്ഘാടനം ചെയ്യും

രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണമിച്ച് പ്രേരണാസഭ

2-ാമത് സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു മാധ്യമ പുരസ്കാരം അപേക്ഷകൾ ക്ഷണിച്ചു

ആദി ശങ്കര ജയന്തി ദേശീയ സെമിനാർ ഏപ്രിൽ 20 ന് നടക്കും

പ്രൊഫ. എം.പി മന്മഥൻ സ്മാരക മാധ്യമ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു, അവസാന തീയ്യതി ഏപ്രിൽ 20

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

രാജ്യം മാവോയിസ്റ്റ് മുക്തം : അമിത് ഷാ

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies