അയോദ്ധ്യ: ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മ്മധ്വജം ഉയരുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്. ഹനൂമല്‍ ജയന്തി ദിനമായ ഏപ്രില്‍ രണ്ടിന് ഹനുമാന് ക്ഷേത്രത്തിന്റെ മുകളില്‍ പതാക ഉയര്‍ത്തും. അതിന്റെ തുടര്‍ച്ചയായി മറ്റ് ക്ഷേത്രങ്ങള്‍ക്ക് മുകളിലും പതാക ഉയരുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രട്രസ്റ്റ് യോഗത്തിന് ശേഷം, ജനറല്‍ സെക്രട്ടറി ചമ്പത് റായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശ്രീരാമനവമിക്ക് മുമ്പും ശേഷവും, ശേഷിക്കുന്ന ആറ് ക്ഷേത്രങ്ങളില്‍: സൂര്യദേവന്, മാതാ ഭഗവതി, ശിവജി, ഗണപതി, ശേഷാവതാരം എന്നിവയില്‍ പതാക ഉയര്‍ത്തല്‍ പൂര്‍ത്തിയാകും. വിനയ് കത്യാര്‍, സാധ്വി ഋതംഭര, ജയ്ഭാന്‍ പവയ്യ, സുരേന്ദ്ര ജെയിന്, കാണ്‍പൂരില്‍ നിന്നുള്ള പ്രകാശ് ശര്‍മ്മ, പ്രയാഗ്രാജില് നിന്നുള്ള കേശവ് മൗര്യ എന്നിവര്‍ പങ്കെടുക്കും.
അയോദ്ധ്യയിലേക്കുള്ള ജഗദ്ഗുരു രാമാനന്ദാചാര്യ, ആദി ശങ്കരാചാര്യ, രാമാനുജാചാര്യ കവാടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അതേസമയം ജഗദ്ഗുരു മാധ്വാചാര്യ കവാടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ട്രസ്റ്റിമാരായ സ്വാമി ദിനേന്ദ്ര ദാസ്, കൃഷ്ണ മോഹന്‍, ഡോ. അനില്‍ മിശ്ര എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















Discussion about this post