ഷില്ലോങ്(മേഘാലയ): സ്വഭാവരൂപീകരണത്തിലൂടെ, സംഘടിത സാമൂഹിക പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രത്തിന്റെ ഏകത നിലനിര്‍ത്തുകയാണ് സംഘം ചെയ്യുന്നത് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമാജത്തിലെ അനേകം സംഘടനകളില്‍ ഒന്നാവാനല്ല, സമാജത്തെയാകെ സംഘടിപ്പിക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം, കൂട്ടായ നേട്ടങ്ങളില്‍ ദൃശ്യമാകുന്ന ഐക്യബോധത്തെ ദുര്‍ബലപ്പെടുത്തുന്നില്ല, കായികരംഗത്തായാലും ചന്ദ്രയാന്‍ വിജയത്തിലായാലുമൊക്കെ രാജ്യം ഒറ്റക്കെട്ടായി ആഹ്ലാദിക്കുന്നത് അതിന്റെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി കോര്‍ട്ട്യാര്‍ഡ് ബൈ മാരിയട്ടില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
രാജ്യത്തിന്റെ സാംസ്കാരികത്തനിമ നമ്മുടെ സ്വഭാവത്തെയും ദേശീയകര്ത്തവ്യത്തെയും ഓര്‍മ്മിപ്പിക്കുന്നതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ പാരമ്പര്യം. പാര്‍സികളെയും ജൂതന്മാരെയും പോലെ പീഡിപ്പിക്കപ്പെട്ട സമൂഹങ്ങള്‍ ഇന്നാട്ടിലാണ് അഭയം തേടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളില്‍, തൊഴിലിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസേവകരിലൂടെ സംഘം സമൂഹത്തെ ശാക്തീകരിക്കും. ധാര്‍മ്മികമായ പെരുമാറ്റം പിന്തുടരുന്ന വ്യക്തികളിലും കുടുംമബങ്ങളിലും നിന്നാണ് സാമൂഹിക പരിവര്‍ത്തനം ആരംഭിക്കേണ്ടത്. ശതാബ്ദിയില്‍ വിശാലമായ സാമൂഹിക ഇടപെടലിലാണ് സംഘം ശ്രദ്ധയൂന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിര്‍ത്തികടന്നുവരുന്ന മയക്കുമരുന്ന് വിപത്തിനെതിരെ ജാഗ്രത പുലര്‍ത്തണം. തലമുറകളില്‍ കുടുംബമൂല്യങ്ങള്‍ ഉറപ്പിക്കുന്നതിലൂടെ യുവാക്കളെ അത്തരം വിപത്തില്‍ നിന്ന് നമുക്ക് രക്ഷപ്പെടുത്താനാവും. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാകണം. ചരിത്രപരമായിത്തന്നെ സ്ത്രീ നേതൃത്വത്തെ അംഗീകരിച്ച സമൂഹമാണ് ഭാരതത്തിലേതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.



















Discussion about this post