ന്യൂദല്‍ഹി: രാഷ്ട്രസേവികാ സമിതി അഖില ഭാരതീയ സഹസര്‍കാര്യവാഹികയായിരുന്ന സ്വര്‍ഗീയ രേഖാ രാജെയുടെ സ്മരണകളില്‍ പ്രണമിച്ച് പ്രേരണാസഭ. കേശവ കുഞ്ജില്‍ സംഘടിപ്പിച്ച സ്മൃതി സമ്മേളനത്തില്‍ ആയിരത്തിലേറെ സേവികമാര്‍ രേഖാ തായിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ചെയ്തു.
രേഖാ രാജെയുടെ സമര്‍പ്പിച ജീവിതവും അചഞ്ചല ദേശഭക്തിയും സമൂഹത്തിന് പ്രേരണയാണെന്ന് സേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി പറഞ്ഞു. മഹാരാഷ്ട്രയില്‍ ജനിച്ച് പൂനെയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി, കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ എംഎ ബിരുദവും ബിഎഡും നേടിയതിന് ശേഷമാണ് രേഖാ തായ് പൂര്‍ണസമയപ്രവര്‍ത്തകയായത്. 1984-ല്‍ ദല്‍ഹി പ്രാന്ത പ്രചാരിക, 1990 ല്‍ ഉത്തരക്ഷേത്ര പ്രചാരിക, അഖില ഭാരതീയ സേവാപ്രമുഖ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് രേഖാ തായ് സഹസര്‍കാര്യവാഹിക എന്ന ഉത്തരവാദിത്തം വഹിച്ചത്. സംഘാടകയെന്ന നിലയില്‍ പ്രചോദന കേന്ദ്രമായിരുന്നു അദ്ദേഹമെന്ന് ശാന്തകുമാരി അനുസ്മരിച്ചു. പ്രമുഖ് കാര്യവാഹിക സീതാ ഗായത്രിയും പരിപാടിയില്‍ പങ്കെടുത്തു.

















Discussion about this post