ന്യൂദല്‍ഹി: ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി സംഘടിപ്പിച്ചു. റാലി ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഭാരത മണ്ഡപത്തില്‍ നിന്നാരംഭിച്ച റാലി മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022ല്‍ തുടക്കം കുറിച്ച ‘ഹര്‍ ഘര്‍ തിരംഗ അഭിയാന്‍’ ഇന്ന് ജനകീയ പ്രസ്ഥാനമായി മാറിയെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. തിരംഗ യാത്രകള്‍, ബൈക്ക്-സൈക്കിള്‍ റാലികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയിലൂടെ ജനങ്ങള്‍ പരിപാടികള്‍ സജീവമായി പങ്കാളികളാകുന്നു. സ്വന്തം മണ്ഡലങ്ങളില്‍ ഹര്‍ ഘര്‍ തിരംഗ പ്രചാരണം വ്യാപിപ്പിക്കാനും ദേശീയപതാക അഭിമാനത്തോടെ ഉയര്‍ത്താന്‍ ജനങ്ങള്‍ക്ക് പ്രചോദനമാകാനും എംപിമാരോടും മറ്റ് ജനപ്രതിനിധികളോടും ഉപരാഷ്‌ട്രപതി ആഹ്വാനം ചെയ്തു. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ഷെഖാവത്, രാജീവ് രഞ്ജന്‍ സിങ്, വീരേന്ദ്രകുമാര്‍, ജി. കിഷന്‍ റെഡ്ഡി, കിരണ്‍ റിജിജു, ജിതേന്ദ്രസിങ് എന്നിവരും പാര്‍ലമെന്റ് അംഗങ്ങളും മറ്റ് ജനപ്രതിനിധികളും റാലിയില്‍ പങ്കെടുത്തു.















Discussion about this post