ന്യൂദല്‍ഹി: ജ്ഞാനവാപി-ശൃംഗാര്‍ ഗൗരി സമുച്ചയത്തിന്‍റെ സര്‍വേയില്‍ സ്റ്റാ. ജ്ഞാനവാപി-ശൃംഗാര്‍ ഗൗരി സമുച്ചയത്തിന്‍റെ സര്‍വേയില്‍ തത്സ്ഥിതി നിലനിര്‍ത്താന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന മുസ്ലിം സംഘടനകളുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി അഭിപ്രായം പറഞ്ഞത്. അതേസമയം സര്‍വേയ്ക്കെതിരായ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു.
വാരാണസി ജ്ഞാനവാപി മസ്ജിദ് വളപ്പില്‍ അഡ്വക്കേറ്റ് കമ്മിഷന്‍ നടക്കുന്ന സര്‍വേയ്ക്കെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് മുസ്ലിം സംഘടനകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. അത് സംബന്ധിച്ച് പരിശോധിക്കട്ടെ എന്നായിരുന്നു ചീഫ്ജസ്റ്റിസിന്‍റെ മറുപടി.
വാരാണസിയിലെ വസ്തുവകകളുമായി ബന്ധപ്പെട്ട് നടത്താന്‍ നിര്‍ദ്ദേശിച്ച സര്‍വേയുമായി ബന്ധപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് പുരാതന കാലം മുതല്‍ ഒരു പള്ളിയാണ്. സര്‍വേയ്ക്ക് നിര്‍ദേശം പാസായിട്ടുണ്ടെന്നും തത്ക്കാലം സ്റ്റാറ്റസ്‌കോ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹുസേഫ അഹമ്മദി കോടതിയോട് പറഞ്ഞു. എന്നാല്‍ ഇതിനോട് വിസമ്മതിച്ചുകൊണ്ട് ‘അറിയാത്ത വിഷയത്തില്‍ അത്തരമൊരു ഉത്തരവ് എങ്ങനെ നല്കാനാകും?’ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ജ്ഞാനവാപി-ശൃംഗാര്‍ ഗൗരി സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേ നടത്താന്‍ നിയോഗിച്ച അഭിഭാഷക കമ്മിഷണറെ മാറ്റണമെന്ന അപേക്ഷ വ്യാഴാഴ്ച വാരണാസി പ്രാദേശിക കോടതി തള്ളുകയും മെയ് 17-നകം ചുമതല പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. സര്‍വേ നടത്തുന്നതിന് അഡ്വക്കേറ്റ് കമ്മീഷണറെ സഹായിക്കാന്‍ രണ്ട് അഭിഭാഷകരെ കൂടി ജില്ലാ കോടതി നിയോഗിച്ചു. സര്‍വേ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണ് മുസ്ലിം സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post