ഭോപാല്‍: ചരിത്രപ്രസിദ്ധമായ ഭോജ്ശാല സ്മാരക സമുച്ചയത്തില്‍ കൂട്ടനിസ്‌കാരം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി മധ്യപ്രദേശ് കോടതി സ്വീകരിച്ചു.സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. നമാസിന് അനുമതി നല്കിക്കൊണ്ട് 2003 ഏപ്രില്‍ ഏഴിന് എഎസ്ഐ ഡയറക്ടര്‍ ജനറല്‍ നല്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് ‘ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ്’ എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പതിനൊന്നാം നൂറ്റാണ്ടിലെ സ്മാരകത്തിന്റെ സമുച്ചയത്തില്‍ നമാസിന് അനുമതി നല്കിയ എഎസ്‌ഐയുടെ ഉത്തരവ് വിവാദമായിരുന്നു. 1305, 1401, 1514 വര്‍ഷങ്ങളില്‍ ഭോജ്ശാലയിലെ മഹാക്ഷേത്രവും പഠനകേന്ദ്രവും തകര്‍ത്തു എന്നാണ് ചരിത്രം. കമല്‍ മൗല മസ്ജിദ് എന്നാണ് പിന്നീട് അത് അറിയപ്പെട്ടതെങ്കിലും ഭോജ്ശാലാ ക്ഷേത്രത്തില്‍ പൂജകള്‍ നടക്കുകയും എല്ലാ വര്‍ഷവും ‘പസന്ത് ഉത്സവ’് കൊണ്ടാടുകയും ചെയ്യുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭോജ്ശാല സമുച്ചയത്തില്‍ സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിക്കാനും സമുച്ചയത്തിനുള്ളിലെ ലിഖിതങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു. സ്മാരകത്തിനുള്ളിലെ പുരാവസ്തുക്കളുടെയും ശില്‍പങ്ങളുടെയും റേഡിയോകാര്‍ബണ്‍ ഡേറ്റിങ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹിന്ദുസംഘടനകള്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ വിവേക് റുഷ്യ, അമര്‍നാഥ് കേശര്‍വാണി എന്നിവരാണ് കേസ് പരിഗണിച്ചത്.
Discussion about this post