VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

യുവാക്കള്‍ക്ക് സൈനിക സേവനപദ്ധതി ‘അഗ്നിപഥ്’ പ്രഖ്യാപിച്ച് കേന്ദ്രം

46,000 അഗ്‌നിവീരന്മാര്‍ക്ക് നിയമനം, നടപടി 90 ദിവസത്തിനുള്ളില്‍.

VSK Desk by VSK Desk
14 June, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി:യുവാക്കള്‍ക്ക് സായുധസേനകളില്‍ സേവനമനുഷ്ഠിക്കാന്‍ അവസരമൊരുക്കുന്ന വമ്പന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍.   പതിനേഴര മുതല്‍ 21 വയസുവരെയുള്ളവര്‍ക്ക് നാലു വര്‍ഷം  മികച്ച സേവന വേതന വ്യവസ്ഥയില്‍ മൂന്നു സേനകളില്‍ പ്രവര്‍ത്തിക്കാന്‍ വഴി തുറക്കുന്ന  അഗ്‌നിപഥ് പദ്ധതിക്ക് ഇന്നലെ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. സൈനികര്‍ അഗ്‌നിവീരന്മാര്‍ എന്നാകും അറിയപ്പെടുക.

ഈ വര്‍ഷം 46000 അഗ്നിവീരരെയാണ് നിയമിക്കുക, മൂന്നു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 30,000 മുതല്‍ 40,000 രൂപവരെയാണ്  പ്രതിമാസ ശമ്പളം. ഇവര്‍ക്ക് 48 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് ലഭിക്കും. നാലു വര്‍ഷം കഴിഞ്ഞ്   പടിയിറങ്ങുമ്പോള്‍11.74 ലക്ഷം രൂപ സേവാ നിധിയായി ലഭിക്കും. ഇതിനെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും.സര്‍വ്വീസില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അവസരം ലഭിക്കും. അപേക്ഷിച്ചാല്‍ അവരുടെ പ്രവര്‍ത്തനം വിലയിരുത്തി അതിന് വഴിയൊരുക്കും.

 കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നിയമനം.  നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും പദ്ധതിയിലും തുടരുക. 2023 ജൂലൈയില്‍ ആദ്യ ബാച്ച് സജ്ജമാകും. ആറുമാസത്തെ പരിശീലനത്തിന് ശേഷമാവും നിയമനം. ഗ്രാറ്റുവിറ്റിക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും.  
സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.  കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, സൈനികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പദ്ധതി വഴി സായുധസേനാ റിക്രൂട്ട്മെന്റ് നയത്തിലും വലിയ മാറ്റം വരും.   റെഗുലര്‍ കേഡറായി നിയമനം ലഭിച്ചാല്‍ ചുരുങ്ങിയത് 15 വര്‍ഷം സേവനമനുഷ്ഠിക്കണം.  ഇന്ത്യന്‍ ആര്‍മിയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും അവരുടെ കാര്യങ്ങള്‍ ക്രമീകരിക്കുന്നത്. നാവികസേനയിലും വ്യോമസേനയിലും തത്തുല്യമായ റാങ്കുകളില്‍ ഇക്കാര്യം ക്രമീകരിക്കും.അഗ്നിപഥ് സായുധസേനയ്ക്ക് യുവത്വത്തിന്റെ മുഖം നല്‍കുന്ന  പരിവര്‍ത്തന സംരംഭമാണ്. ഈ പദ്ധതി വിവിധ മേഖലകളിലെ പുതിയ കഴിവുകള്‍ക്കൊപ്പം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share1TweetSendShareShare

Latest from this Category

ലൗ ജിഹാദ് തടയാനുള്ള ശ്രമങ്ങള്‍ വീടുകളില്‍ നിന്ന് ആരംഭിക്കണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്കും

ശ്രീബുദ്ധന്‍ പകര്‍ന്ന ജ്ഞാനവും പാതയും മുഴുവന്‍ മനുഷ്യരാശിക്കും അവകാശപ്പെട്ടത്: പ്രധാനമന്ത്രി

വികസനം സാമ്പത്തിക പുരോഗതി മാത്രമല്ല: ഡോ. കൃഷ്ണഗോപാല്‍

ഹിന്ദുത്വം ആരാധനാരീതിയല്ല, ജീവിതരീതിയാണ്: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി യുവസംവാദം; ഭയരഹിതരാകാം, രാജ്യത്തെ നയിക്കാം: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ലൗ ജിഹാദ് തടയാനുള്ള ശ്രമങ്ങള്‍ വീടുകളില്‍ നിന്ന് ആരംഭിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഭിന്നശേഷി സമൂഹം നേരിടുന്നത് ഗുരുതര സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍: സക്ഷമ

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്കും

ശ്രീബുദ്ധന്‍ പകര്‍ന്ന ജ്ഞാനവും പാതയും മുഴുവന്‍ മനുഷ്യരാശിക്കും അവകാശപ്പെട്ടത്: പ്രധാനമന്ത്രി

വന്ദേമാതരത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു: ജെ. നന്ദകുമാര്‍

ഭാരതീയ ലോകവീക്ഷണത്തെ പിന്തുടരുമ്പോള്‍ മാത്രമേ ഒരാള്‍ ഭാരതീയനാകൂ: ആര്‍. സഞ്ജയന്‍

വികസനം സാമ്പത്തിക പുരോഗതി മാത്രമല്ല: ഡോ. കൃഷ്ണഗോപാല്‍

ഹിന്ദുത്വം ആരാധനാരീതിയല്ല, ജീവിതരീതിയാണ്: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies