അരൂർ: കരുണാകര ഗുരുവിന്‍റെ ജന്മഗൃഹമായ ചന്തിരൂർ ആശ്രമത്തിലെ ജന്മഗൃഹ സമുച്ചയത്തിന്‍റെ നിർമാണോദ്ഘാടനം 28നു വൈകിട്ട് 5നു മമ്മൂട്ടി നിർവഹിക്കും. എ.എം. ആരിഫ് എംപി അധ്യക്ഷനാകും.
കൈതപ്പുഴ കായലിനോടു ചേർന്ന് 7 ഏക്കറിലാണു ജന്മഗൃഹ സമുച്ചയം നിർമിക്കുന്നത്. 4 ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കും. മ്യൂസിയം, കൺവൻഷൻ സെന്റർ, ലൈബ്രറി, പാർഥാനലയം എന്നിവയും സമുച്ചയത്തിൽ ഉണ്ടാകും.
150 കോടി രൂപയുടെ പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ 20 കോടി ചെലവഴിക്കും. ഗുരുവിന്‍റെ 100-ാം ജന്മദിനത്തിൽ ജന്മഗൃഹ സമുച്ചയം ഉദ്ഘാടനം ചെയ്യുമെന്നു സ്വാമി ജനനന്മ ജ്ഞാനതപസ്വി പറഞ്ഞു.
ശാന്തിഗിരിയിൽ ‘നവപൂജിതം’ നാളെ തിരിതെളിയും
പോത്തൻകോട് (തിരുവനന്തപുരം): കരുണാകര ഗുരുവിന്‍റെ 96-ാം ജന്മവാർഷികാഘോഷം ‘നവപൂജിതം’ നാളെ 5.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷനാകും. 27 ന് വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാ കും. 29 ന് വൈകിട്ട് 6 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൊതുസമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകും. ചൊവ്വാഴ്ച വൈകിട്ട് 4 30ന് പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും. നവപൂജിതദിനമായ സെപ്റ്റംബർ ഒന്നിന് രാവിലെ 5 ന് സന്യാസി സംഘത്തിന്‍റെ പ്രത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകൾ ആരംഭിക്കും. 11.30 ന് പൊതുസമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. ആർ. അനിൽ അധ്യക്ഷനാകും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന സമർപണ സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 20ന് നടക്കുന്ന പൂർണ കുംഭമേളയോടെ ഈ വർഷത്തെ നവപൂജിതത്തിനു സമാപനമാകും.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post