VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ചതയദിനാഘോഷത്തിന് നേരെ എസ് ഡി പി ഐ ആക്രമണം ; സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്ക്

VSK Desk by VSK Desk
12 September, 2022
in കേരളം
ShareTweetSendTelegram

ശാസ്താംകോട്ട: പോരുവഴിയില്‍ ചതയദിനാഘോഷത്തിനിടയിലേക്ക് ഇരച്ചുകയറിയ എസ്ഡിപിഐ ക്രിമിനല്‍ സംഘം വ്യാപക അക്രമം അഴിച്ചുവിട്ടു. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.  ഒരാളുടെ നില ഗുരുതരം.
പോരുവഴി അമ്പലത്തുംഭാഗം കുന്നുവിളജംഗ്ഷനില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഇവിടെയുള്ള കുമാരനാശാന്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖയുടെ ചതയദിനാഘോഷം നടക്കുന്നതിനിടെയാണ് കലാപം നടത്തിയത്.
കുട്ടികളുടെ കലാപരിപാടി നടക്കുന്നതിനിടെ സമീപത്തുള്ള എസ്ഡിപിഐക്കാരായ രണ്ടുപേര്‍ അമിതവേഗത്തില്‍ ബൈക്കില്‍ പാഞ്ഞുപോയി. പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ഈ ബൈക്ക് അഭ്യാസം പല തവണ ആവര്‍ത്തിച്ചപ്പോള്‍ സംഘാടകരില്‍ ചിലര്‍ ബൈക്ക് യാത്രികരെ തടഞ്ഞുനിര്‍ത്തി വേഗത കുറച്ചുപോകാന്‍ ആവശ്യപ്പെട്ടു. പ്രകോപിതരായ ഇവര്‍ അവിടെ നിന്നു പോയി 15 മിനിറ്റിനുള്ളില്‍ ഇരുപത് ബൈക്കിലായി നാല്‍പ്പതോളം പേരുമായി തിരിച്ചെത്തി. ഈ എസ്ഡിപിഐ ക്രിമിനല്‍സംഘം യാതൊരു പ്രകോപനവുമില്ലാതെ പരിപാടി സ്ഥലത്തേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു.

പരിപാടി സ്ഥലത്തുണ്ടായിരുന്ന സംഘാടകരെയും സ്ത്രീകളേയും കുട്ടികളേയും ഇവര്‍ കടന്നാക്രമിച്ചു. അക്രമികളെ തടയാന്‍ ശ്രമിച്ച സംഘാടകരും ആക്രമണത്തിന് ഇരയായി. സ്ത്രീകളും കുട്ടികളും ഭയന്ന് അലറി വിളിച്ചോടി. ആഘോഷത്തിന് ഒരുക്കിയതെല്ലാം സംഘം അടിച്ചുതകര്‍ത്തു. ചതയ ദിന സംഘാടകരായ പത്തോളം പേര്‍ക്ക് പരിക്കേറ്റു. പലരും ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ശാഖാ ഭാരവാഹിയായ പ്രതാപ (48) നെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

തെക്കന്‍ കേരളത്തിലെ മിനി ‘താലിബാന്‍’ എന്ന് അറിയപ്പെടുന്ന കമ്പലടി ഇടിക്കണ്ടചിറ പ്രദേശം എസ്ഡിപിഐ ക്രിമിനല്‍ സംഘത്തിന്‍റെ പിടിയിലാണ്. ജില്ലയില്‍ എവിടെ എസ്ഡിപിഐ അക്രമം നടന്നാലും ഈ പ്രദേശത്തുള്ള ക്രിമിനല്‍സംഘങ്ങള്‍ അതിലുണ്ടാകുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴി തെറ്റി വന്ന ശബരിമല തീര്‍ത്ഥാടകരെ അക്രമിച്ച സംഭവം മുതല്‍ കൊട്ടാരക്കരയില്‍ ജവാന്‍റെ വീട് ആക്രമണം, ശാസ്താംനട ക്ഷേത്രത്തില്‍ അന്നദാനം നടക്കുന്നതിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ശേഷം മാരകായുധങ്ങളുമായി അക്രമം സംഭവം തുടങ്ങി നിരവധി അക്രമസംഭവങ്ങളില്‍ ഇവിടെയുള്ള ക്രിമിനലുകളാണ് പ്രതികള്‍. കഴിഞ്ഞ ദിവസം ചതയാഘോഷത്തിനിടെ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ ശാസ്താംകോട്ട പോലീസ് പ്രതി ചേര്‍ത്തെങ്കിലും ഇന്നലെ രാത്രി വൈകിയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

എസ്എന്‍ ഡി പി യൂണിയന്‍ പ്രതിഷേധിച്ചു

ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം കുന്നുവിള കുമാരനാശാന്‍ മെമ്മോറിയല്‍ 5502-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്‍ നടത്തിയ ശ്രീനാരായണ ഗുരുദേവന്‍റെ 168-ാം ജന്മദിനാഘോഷ പരിപാടിയില്‍ ഒരുപറ്റം എസ്ഡിപിഐക്കാര്‍ ഇരച്ചുകയറി സംഘര്‍ഷം ഉണ്ടാക്കുകയും ഗുരുമന്ദിരത്തിന്‍റെ മുന്നില്‍ വച്ചു നടന്ന പരിപാടി അലങ്കോലപ്പെടുത്തുകയും എസ്എന്‍ഡിപി ശാഖാ കുടുംബത്തില്‍പ്പെട്ടവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതില്‍ കുന്നത്തൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഈ ക്രൂരമായ നടപടിക്കെതിരെ ശൂരനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് സഘര്‍ഷത്തില്‍ പരിക്കേറ്റവരുടെ മൊഴി എടുത്തിരിക്കുകയുമാണ്. അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്ത് നടപടി എടുക്കണമെന്നും അല്ലാത്ത പക്ഷം യൂണിയന്‍റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്നും കുന്നത്തൂര്‍ യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

Share38TweetSendShareShare

Latest from this Category

എബിവിപി സംസ്ഥാന പ്രസിഡന്റ്‌ ഡോ. വൈശാഖ് സദാശിവൻ; സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തിയത് വെള്ളം ഉപയോഗിച്ച്

നാടിന്റെ യഥാര്‍ത്ഥ ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കണം: എസ് സേതുമാധവന്‍

ആരോഗ്യ സംരക്ഷണത്തിനായി കരുതൽ വേണം: സേവാഭാരതി

കണ്ണൂർ സർവ്വകലാശാല വിസി പുനർനിയമനം: സർക്കാരിന്റെ പിൻവാതിൽ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി: എബിവിപി

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് തുടങ്ങും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ദത്താജി ദിഡോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം; മഹാരാഷ്ട്രയിലെ  കോളജുകള്‍ പങ്കാളികളാകാന്‍ യുജിസി നിര്‍ദേശം

അറബ് രാവിന്റെ ആവേശങ്ങളില്‍ മോദി മോദി ആരവം

എബിവിപി സംസ്ഥാന പ്രസിഡന്റ്‌ ഡോ. വൈശാഖ് സദാശിവൻ; സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്

വരുന്നു പ്ലാസ്റ്റിക് തിന്നുന്ന എന്‍സൈമുകള്‍; കണ്ടെത്തല്‍ ബ്രൂണല്‍ സര്‍വകലാശാലയുടേത്

രാമജന്മഭൂമി ഒരുങ്ങുന്നു; 100 കോടി ചിലവിൽ നടത്തുന്ന രാമോത്സവത്തിനായി

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തിയത് വെള്ളം ഉപയോഗിച്ച്

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ് ദല്‍ഹിയില്‍; ദക്ഷിണഭാരതം അവിഭാജ്യഘടകം: ജെ. നന്ദകുമാര്‍

നാടിന്റെ യഥാര്‍ത്ഥ ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കണം: എസ് സേതുമാധവന്‍

Load More

Latest English News

Children cannot be paraded as cheer girls for LDF government’s programme, says HC

Building of second aircraft carrier from CSL endorsed

Image: CM Thrissur District Secretary M.M. Varghese

Karuvannur Bank Fraud: ED demands CPM’s Acc Books

Fatal blow to Pinarayi  Govt : SC cancels Kannur Varsity VC’s Reappointment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies