കൊച്ചി: മാനവ സേവ മാധവ സേവ എന്ന ആദര്‍ശത്തില്‍ ഊന്നി രൂപം കൊടുത്ത സക്ഷമയുടെ പ്രവര്‍ത്തനം അനുപമമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സക്ഷമ ദേശീയ പ്രതിനിധി സമ്മേളനം എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദയ, ദാനം, ധര്‍മം എന്നിവയാണ് ഭാരതത്തിന്‍റെ അടിത്തറ. പലരുടേയും മതം വ്യത്യസ്തമാണ്. എന്നാല്‍ സനാതനമൂല്യം ഒന്നേ ഉള്ളൂ. അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ സക്ഷമ ദേശീയ അധ്യക്ഷന്‍ അഡ്വ. എസ്. ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ മുഖ്യ പ്രഭാഷണം നടത്തി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ്. നായരെ ഗവര്‍ണര്‍ ആദരിച്ചു.
സക്ഷമ ദേശീയ രക്ഷാധികാരി ദയാല്‍ സിങ്ങ് പന്‍വാര്‍, സംസ്ഥാന അധ്യക്ഷന്‍ ഡോ.എന്‍.ആര്‍. മേനോന്‍, ദേശീയ ജനറല്‍ സെക്രട്ടറി കമല കാന്ത് പാണ്ഡെ, സ്വാഗതസംഘം ചെയര്‍മാന്‍ പ്രജിത്ത് ജയപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post