കൊച്ചി: മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രവര്‍ത്തകര്‍ക്കും സമൂഹത്തിനും വഴികാട്ടിയായ ഉത്തമ ശാരീരിക് പ്രമുഖും മികച്ച കാര്യകര്ത്താവുമായിരുന്നു വി. സനല്കുമാറെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന്. എളമക്കര മാധവ നിവാസില്‍ നടന്ന വി. സനല്‍കുമാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദര്ശവാന്മാരായി ജീവിതം നയിച്ചവര്‍ എക്കാലവും അമരന്മാരാണ്. അത്തരം ശ്രേഷ്ഠ വ്യക്തിത്വങ്ങളും അവര്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളും സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും എന്നും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് എറണാകുളം വിഭാഗ് സഹസംഘചാലക് പി. ശിവദാസ് അധ്യക്ഷനായി. ബാലഗോകുലം മുന്‍ അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി അധ്യക്ഷന്‍ ഇ.എന്‍. നന്ദകുമാര്‍, തപസ്യ തൃപ്പൂണിത്തുറ അധ്യക്ഷന്‍ എം.എല്‍. രമേശ് എന്നിവര്‍ സംസാരിച്ചു.


















