പാലോട്: ഞാറനീലി വനവാസികളുടെ ദുരിതത്തിലും സന്തോഷത്തിലും പങ്ക് ചേര്‍ന്ന് കേന്ദ്ര മന്ത്രി. സന്തോഷത്തോടെ സ്വീകരണവും ഭക്ഷണവുമൊരുക്കി വനവാസികള്‍. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രകൃഷി വകുപ്പ് സഹമന്ത്രിയായ ശോഭ കരന്തലജെയാണ് വാമനപുരം മണ്ഡലത്തിലെ പെരിങ്ങമല പഞ്ചായത്തിലെ വനവാസി ഊരുകളില്‍ ഒന്നായ ഞാറനീലിയില്‍ സന്ദര്‍ശനം നടത്തിയത്. ഊരിലെ ജനങ്ങളോട് കേന്ദ്ര പദ്ധതിയെ പറ്റി സംസാരിച്ച മന്ത്രി, അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് ആരാഞ്ഞു. വനവാസികളുടെ വീടുകളില്‍ ശൗചാലയം ഇല്ലാത്തതിനെ പറ്റി ഊരുവാസികള്‍ മന്ത്രിയോട് പരാതി പറഞ്ഞു. വാസയോഗ്യമല്ലാത്ത വീടുകള്‍, റേഷന്‍ കാര്‍ഡില്ലാത്തവര്‍ എന്നിവരുടെ പരാതികള്‍ മന്ത്രി കേള്‍ക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
ഊരിലെ ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ളക്ഷാമം, വിഷമത്തോടെ ഊരുവാസികള്‍ മന്ത്രിയോട് പറഞ്ഞു. കേന്ദ്ര പദ്ധതിയായ ജലജീവന്‍ മിഷന്‍ പദ്ധതി ഞാറനീലിയില്‍ നടപ്പാക്കാത്തതില്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും എല്ലാ പേര്‍ക്കും കുടിവെള്ളം ലഭ്യമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ജില്ലാ സെക്രട്ടറി മുളയറ രതീഷ്, മണ്ഡലം പ്രസിഡന്റ് മുകേഷ് മക്കനാട്, ഏര്യാ പ്രസിഡന്റ് സനല്‍, സിന്ധു സുരേഷ്, ആര്‍.ആര്‍.ഷാജി, സിന്ധു സുരേഷ്, സുനില്‍കുമാര്‍, വിഷ്ണു, സുരേഷ്, ശങ്കരന്‍ തുടങ്ങിയ നേതാക്കള്‍ മന്ത്രിയോടൊപ്പം ഊരില്‍ സന്ദര്‍ശനം നടത്തി.
Discussion about this post