കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ നിര്യാണത്തിൽ ആർ എ എസ് എസ് പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ അനുശോചനം രേഖപ്പെടുത്തി. ഒരു യഥാർത്ഥ മതേതര വാദിയായി ജിവിക്കുകയും വർഗ്ഗീയതയെ എക്കാലത്തും എതിർക്കുകയും ചെയ്ത നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം സമൂഹത്തെ റാഡിക്കലൈസേഷന് വിധേയമാക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ആര്യാടനെ പോലെയുള്ള നേതാക്കളുടെ ആവശ്യം ഏറ്റവും ആവശ്യമുള്ള കാലമാണിത്. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് പി എൻ ഈശ്വരൻ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
















