തിരുവനന്തപുരം: റോജര്‍ ഫെഡറര്‍ക്ക് വിടവാങ്ങല്‍ സന്ദേശവും അഭിനന്ദനവും അര്‍പ്പിച്ച് വിരാട് കോലി. ഫെഡറര്‍ക്ക് അയച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് അദ്ദേഹത്തെ 2019ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍ക്കിടെ കാണാനായതിന്‍റെ ഓര്‍മ്മകള്‍ കോലി പുതുക്കിയത്.
‘ഹലോ റോജര്‍, ഞങ്ങള്‍ക്ക് ഒരുപാട് മനോഹര നിമിഷങ്ങളും ഓര്‍മ്മകളും സമ്മാനിച്ച ഒരു അത്ഭുതകരമായ നിങ്ങളുടെ കരിയറിനെ അഭിനന്ദിച്ച് ഈ വീഡിയോ അയയ്ക്കാന്‍ കഴിയുന്നത് വലിയ അംഗീകാരമാണ്, വീഡിയോ സന്ദേശത്തില്‍ വിരാട് പറഞ്ഞു.
‘ഓസ്ട്രേലിയന്‍ ഓപ്പണിനിടെ നിങ്ങളെ നേരില്‍ കാണാനുള്ള അവസരം എനിക്കുണ്ടായി, എന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു അത്. നിങ്ങള്‍ കളിക്കുന്നത് കാണുന്നത് എത്ര രസകരമാണ്! ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ നിങ്ങളുടെ ആരാധകരായി, ഇങ്ങനെയൊരു താരത്തെ എനിക്ക് വേറെ ഇതുവരെ കാണാനായിട്ടില്ല. സമാനതകളില്ലാത്ത പ്രതിഭയാണ് താങ്കള്‍. കോര്‍ട്ടില്‍ നിങ്ങളുടെ പ്രതിഭ അനശ്വരമാണ്, റോജര്‍ നിങ്ങളാണ് എക്കാലത്തെയും മികച്ചവന്‍.
ജീവിതത്തിന്‍റെ കോര്‍ട്ടിലും നിങ്ങള്‍ക്ക് രസകരവും ആസ്വാദ്യകരവുമായ നിമിഷങ്ങള്‍ നിറയ്ക്കാനാവും, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു, വിരാട് കോലി പറഞ്ഞു.
Discussion about this post