VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഓരോ ജന്മദിനവും പ്രകൃതിക്കായി മാറ്റിവയ്ക്കണം: അമ്മ

VSK Desk by VSK Desk
14 October, 2022
in കേരളം
Share
Tweet
SendTelegram

കരുനാഗപ്പള്ളി: ഓരോ ജന്മദിനവും പ്രകൃതി സംരക്ഷണത്തിനായി മാറ്റിവയ്ക്കണമെന്ന് മാതാ അമൃതാനന്ദമയീദേവിയുടെ പിറന്നാള്‍ സന്ദേശം.. പ്രകൃതിയുടെ അജയ്യമായ ശക്തിയെ നാം മറക്കുന്നു. നേരിട്ടും, അല്ലാതെയും പ്രകൃതിയിലൂടെ ഈശ്വരന്‍ കാണിച്ചുതരുന്ന സൂചനകളെ മനസിലാക്കാന്‍ മനുഷ്യര്‍ തയ്യാറാകുന്നില്ലെന്ന് അമ്മ ചൂണ്ടിക്കാട്ടി. 69-ാം ജന്മദിനത്തില്‍ അമൃതപുരി മാതാ അമൃതാനന്ദമയീ മഠത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അമ്മ.

 ജീവിതമാകുന്ന പാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്‍ അര്‍ധസ്വപ്‌നത്തിലെന്ന പോലെയാണ് കര്‍മങ്ങള്‍ ചെയ്യുന്നതെന്ന് മാതാ അമൃതാനന്ദമയീദേവി ജീവിതത്തിലും സമൂഹത്തിലും മനുഷ്യന്‍ നിരന്തരം സൃഷ്ടിക്കുന്ന വേര്‍തിരിവുകളാണ് മനുഷ്യന്‍റെ ഇന്നത്തെ എല്ലാ ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണമെന്നും അമ്മ പറഞ്ഞു.

ജീവിതവും സുഖവും സൗഭാഗ്യങ്ങളുമെല്ലാം ഈശ്വരനെന്ന മഹാശക്തിയുടെ ദാനമാണ്. യഥാര്‍ത്ഥ പ്രേമം ഉണ്ടെങ്കിലെ ഈശ്വരനും പ്രകൃതിയും മനുഷ്യനില്‍ അനുഗ്രഹം ചൊരിയൂ. ഞാനെന്ന ചിന്താഗതിയില്‍ നിന്നും നമ്മള്‍ എന്ന ചിന്താഗതിയിലേക്ക് എല്ലാവരും വരേണ്ടതാവശ്യമാണ്. അഹങ്കാരം ക്രമാതീതമായാല്‍ അത് സ്വന്തം നാശത്തിനും മറ്റുള്ളവരുടെ നാശത്തിനും കാരണമായി മാറുമെന്നും അമ്മ പറഞ്ഞു.

ജന്മദിനത്തില്‍ അമ്മയെ കാണാന്‍ പതിനായിരങ്ങളാണ് വ്യാഴാഴ്ച അമൃതപുരിയിലേക്ക് എത്തിയത്. ആഘോഷങ്ങള്‍ ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ പിറന്നാള്‍. രാവിലെ അഞ്ചുമുതല്‍ അമൃതപുരി ആശ്രമത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. ലളിതാസഹ്രസനാമ അര്‍ച്ചന, തുടര്‍ന്ന് ഗണപതിഹോമം, നവഗ്രഹഹോമം, മൃത്യുഞ്ജയഹോമം, വേദമന്ത്രോച്ചാരണം, സത്സംഗം, പാദപൂജ, ഭജന, വിശ്വശാന്തി പ്രാര്‍ത്ഥന എന്നിവയുണ്ടായി.

മാതാ അമൃതാനന്ദമയി മഠം വൈസ്‌ ചെയര്‍മാനും മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ സന്യാസിശിഷ്യനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ പാദുകപൂജയും നടന്നു. തുടര്‍ന്ന് പ്രസാദവിതരണവും ഉണ്ടായിരുന്നു.

Share1
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies