കരുനാഗപ്പള്ളി: ഓരോ ജന്മദിനവും പ്രകൃതി സംരക്ഷണത്തിനായി മാറ്റിവയ്ക്കണമെന്ന് മാതാ അമൃതാനന്ദമയീദേവിയുടെ പിറന്നാള്‍ സന്ദേശം.. പ്രകൃതിയുടെ അജയ്യമായ ശക്തിയെ നാം മറക്കുന്നു. നേരിട്ടും, അല്ലാതെയും പ്രകൃതിയിലൂടെ ഈശ്വരന്‍ കാണിച്ചുതരുന്ന സൂചനകളെ മനസിലാക്കാന്‍ മനുഷ്യര്‍ തയ്യാറാകുന്നില്ലെന്ന് അമ്മ ചൂണ്ടിക്കാട്ടി. 69-ാം ജന്മദിനത്തില്‍ അമൃതപുരി മാതാ അമൃതാനന്ദമയീ മഠത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അമ്മ.
ജീവിതമാകുന്ന പാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്‍ അര്‍ധസ്വപ്‌നത്തിലെന്ന പോലെയാണ് കര്‍മങ്ങള്‍ ചെയ്യുന്നതെന്ന് മാതാ അമൃതാനന്ദമയീദേവി ജീവിതത്തിലും സമൂഹത്തിലും മനുഷ്യന്‍ നിരന്തരം സൃഷ്ടിക്കുന്ന വേര്‍തിരിവുകളാണ് മനുഷ്യന്‍റെ ഇന്നത്തെ എല്ലാ ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണമെന്നും അമ്മ പറഞ്ഞു.

ജീവിതവും സുഖവും സൗഭാഗ്യങ്ങളുമെല്ലാം ഈശ്വരനെന്ന മഹാശക്തിയുടെ ദാനമാണ്. യഥാര്‍ത്ഥ പ്രേമം ഉണ്ടെങ്കിലെ ഈശ്വരനും പ്രകൃതിയും മനുഷ്യനില്‍ അനുഗ്രഹം ചൊരിയൂ. ഞാനെന്ന ചിന്താഗതിയില്‍ നിന്നും നമ്മള്‍ എന്ന ചിന്താഗതിയിലേക്ക് എല്ലാവരും വരേണ്ടതാവശ്യമാണ്. അഹങ്കാരം ക്രമാതീതമായാല്‍ അത് സ്വന്തം നാശത്തിനും മറ്റുള്ളവരുടെ നാശത്തിനും കാരണമായി മാറുമെന്നും അമ്മ പറഞ്ഞു.
ജന്മദിനത്തില്‍ അമ്മയെ കാണാന്‍ പതിനായിരങ്ങളാണ് വ്യാഴാഴ്ച അമൃതപുരിയിലേക്ക് എത്തിയത്. ആഘോഷങ്ങള്‍ ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ പിറന്നാള്‍. രാവിലെ അഞ്ചുമുതല്‍ അമൃതപുരി ആശ്രമത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. ലളിതാസഹ്രസനാമ അര്‍ച്ചന, തുടര്‍ന്ന് ഗണപതിഹോമം, നവഗ്രഹഹോമം, മൃത്യുഞ്ജയഹോമം, വേദമന്ത്രോച്ചാരണം, സത്സംഗം, പാദപൂജ, ഭജന, വിശ്വശാന്തി പ്രാര്‍ത്ഥന എന്നിവയുണ്ടായി.
മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനും മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ സന്യാസിശിഷ്യനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ പാദുകപൂജയും നടന്നു. തുടര്‍ന്ന് പ്രസാദവിതരണവും ഉണ്ടായിരുന്നു.
Discussion about this post